Skip to content

chithrodayamflashnews.com

സീതാറാം യെച്ചൂരിയുടെ ആരോഗ്യനില അതീവ ഗുരുതരം; വെന്റിലേറ്ററിലേക്ക് മാറ്റിയെന്ന് എയിംസ്

ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ന്യൂഡല്‍ഹി എയിംസില്‍ ചികിത്സയില്‍ കഴിയുന്ന സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നില ഗുരുതരമായി തുടരുന്നു. ഇന്നു പുലര്‍ച്ചെയോടെ സീതാറാം യെച്ചൂരിയെ വെന്റിലേറ്ററിലേക്ക് മാറ്റിയെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ആഗസ്റ്റ് 19നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ട യെച്ചൂരിയെ പിന്നീട് ഐസിയുവിലേക്ക് മാറ്റുകയായിരുന്നു. നില വഷളായതിനെ തുടര്‍ന്നാണ് ഇന്നു വെന്റിലേറ്ററിന്റെ സഹായം തേടിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍ എംഎ ബേബി അടക്കമുള്ളവര്‍ യെച്ചൂരിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു. ഇന്നു വൈകിട്ട് മെഡിക്കല്‍ ബുള്ളറ്റിന്‍ ഇറക്കുമെന്ന് എയിംസ് അധികൃതര്‍ അറിയിച്ചു

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6