എ.ഡി.ജി.പി. എം.ആര്. അജിത് കുമാറിനും പത്തനംതിട്ട മുന്‍ എസ്.പി. സുജിത് ദാസിനും സ്വര്‍ണ്ണക്കള്ളക്കടത്തിലും കൊലപാതകക്കേസിലും പങ്കുണ്ടെന്ന ആരോപണം ആവര്‍ത്തിച്ച് പി.വി. അന്‍വര്‍. എം.ആര്. അജിത് കുമാര്‍ അടക്കമുള്ളവര്‍ പീഡിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി ഒരുപാട് പേര് വിളിക്കുന്നുണ്ടെന്നും അതുകൊണ്ട് വാട്സാപ്പ് പോയിന്റ് തുടങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.
മുന്‍ എസ്പി സുജിത് ദാസിനും സിഐ വിനോദിനും ഡിവൈഎസ്പി ബെന്നിക്കും എതിരെയുള്ള പരാതി മുഖ്യമന്ത്രിക്കും ഡിജിപിക്കും ഇ-മെയിലിൽ പരാതി നല്‍കിയെന്നും പൊന്നാനി പൊലീസ് സ്റ്റേഷനില്‍ ഇന്ന് പരാതി നല്‍കുമെന്നും വീട്ടമ്മ പറയുന്നു.
മലപ്പുറം എസ്പി ആയിരിക്കെ സുജിത് ദാസും സിഐ വിനോദും ബലാത്സംഗം ചെയ്തെന്നും ഡിവൈഎസ്പി ബെന്നി അപമര്യാദയായി പെരുമാറിയെന്നുമാണ് പരാതി. എന്നാല്‍ ആരോപണങ്ങള്‍ ഉദ്യോഗസ്ഥര്‍ നിഷേധിച്ചിട്ടുണ്ട്.
No Comment.