ഹിന്ദുമതവികാരത്തെ വ്രണപ്പെടുത്തുമെന്ന കാരണം ചൂണ്ടിക്കാട്ടി തിരുനാവായ-തവനൂര്‍ പാലം നിര്‍മാണത്തിനെതിരെ മെട്രോമാന് ഇ ശ്രീധരന് ഹൈക്കോടതിയില്‍. നാളെ നിര്‍മാണം തുടങ്ങാനിരിക്കെ, റീ അലൈന്‍മെന്റിനുള്ള സാധ്യതകള്‍ പരിഗണിക്കാത്ത സംസ്ഥാന സര്‍ക്കാരിന്റെ നടപടിയെ ചോദ്യം ചെയ്താണ് അദ്ദേഹം ഹൈക്കോടതിയില്‍ പൊതുതാല്പര്യ ഹര്‍ജി ഫയല്‍ ചെയ്തത്. ഭാരതപ്പുഴയുടെ തീരത്തുള്ള ക്ഷേത്രങ്ങളുടെ മതപരമായ പവിത്രതയെ ബാധിക്കാതെ കേരള സര്‍ക്കാര്‍ പാലം നിര്‍മ്മിക്കണമെന്നാണ് ആവശ്യമെന്ന് ഇ ശ്രീധരന്. നിര്‍ദിഷ്ട പാലം തിരുനാവായയിലെ മഹാവിഷ്ണു ക്ഷേത്രത്തെ മറ്റ് ക്ഷേത്രങ്ങളില്‍ നിന്ന് വേര്‍തിരിക്കുമെന്നും ഇത് ഹിന്ദു മത വിശുദ്ധിയെ ബാധിക്കുമെന്നും ഹിന്ദു ഭക്തരുടെ മതവികാരം വ്രണപ്പെടുത്തുമെന്നും അദ്ദേഹം ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
ഹിന്ദുമതവികാരത്തെ വ്രണപ്പെടുത്തുമെന്ന കാരണം ചൂണ്ടിക്കാട്ടി തിരുനാവായ-തവനൂര്‍ പാലം നിര്‍മാണത്തിനെതിരെ മെട്രോമാന് ഇ ശ്രീധരന് ഹൈക്കോടതിയില്‍
No Comment.