Skip to content

chithrodayamflashnews.com

November 29, 2026 6:05 pm
സമ്പൂർണ്ണ നക്ഷത്ര-ദിനഫലം (2026 നവംബർ 29 ഞായർ മുതൽ ഡിസംബർ 5 ശനി വരെ) വിരൽ മുറിച്ചു മാറ്റി , ഗുരുതരമായ ആരോഗ്യ പ്രേശ്നങ്ങൾ , ദിവസവും വലിയൊരു തുക മരുന്നുകൾക്കാവിശ്യം , സരിതാ നായരുടെ ഇപ്പോഴത്തെ അവസ്ഥ  കഴുത്തിൽ കത്തിവച്ചപ്പോഴും തളർന്നില്ല; സ്റ്റൂളും ഭരണിയുംകൊണ്ട് കൊള്ളസംഘത്തെ നേരിട്ട് ദമ്പതികൾ! പാലക്കാട്ടെ സിനിമാറ്റിക്കായ സ്വർണക്കവർച്ചയുടെ കഥ കാൻസറിന്റെ അവസാന ഘട്ടത്തിലെത്തിയ ബീഹാർ യുവാവിന്റെ വ്യത്യസ്തമായ ആഗ്രഹം; നർത്തകർക്ക് മേൽ വാരിയറിഞ്ഞത് 7 ലക്ഷം രൂപ! ചെയ്യാത്ത തെറ്റിന് പോക്സോ കുരുക്കിൽ 53 ദിവസം ജയിൽവാസം; രണ്ട് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ നിരപരാധിത്വം തെളിയിച്ച് തേവലക്കര സ്വദേശി; വ്യക്തിവൈരാഗ്യം തീർക്കാൻ പോലീസ് ഒത്താശയോടെ കെട്ടിച്ചമച്ച കള്ളക്കേസെന്ന് വെളിപ്പെടുത്തൽ!

‘ബിബിസി ഡോക്യുമെന്ററി ഇന്ത്യയുടെ യശസ്സ് കളങ്കപ്പെടുത്താന്‍; പിന്നിൽ മറ്റുതരം രാഷ്ട്രീയം.

രാഷ്ട്രീയ രംഗത്തേക്ക് നേരിട്ടുവരാന്‍
ധൈര്യമില്ലാത്തവര്‍ കളിച്ച മറ്റൊരു തരം രാഷ്ട്രീയം. ഇതിന്റെ അണിയറയിലുള്ളവർ
രാഷ്ട്രീയ രംഗത്തേക്ക് വരണം.’’– ജയ്ശങ്കർ

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരാമർശിക്കുന്ന
ഗുജറാത്ത് കലാപത്തെപ്പറ്റിയുള്ള ഡോക്യുമെന്‍ററി വിവാദത്തില്‍ ബിബിസിയെ
രൂക്ഷമായി വിമര്‍ശിച്ച് വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കര്‍. ഗുജറാത്ത്
കലാപവുമായി ബന്ധപ്പെട്ട ഡോക്യുമെന്‍ററി ഇറക്കിയ സമയം യാദൃച്ഛികമല്ല,
മറ്റൊരു തരത്തിലുള്ള രാഷ്ട്രീയമാണിത്. ഇന്ത്യയുടെ യശസ്സ്
കളങ്കപ്പെടുത്താന്‍ രാജ്യാന്തര തലത്തില്‍ നടന്ന ശ്രമത്തിന്റെ
ഭാഗമാണിതെന്നും ജയ്‌ശങ്കർ പറഞ്ഞു. 
ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒരുവര്‍ഷം മാത്രമുള്ളപ്പോൾ, പ്രധാനമന്ത്രി
നരേന്ദ്ര മോദിക്ക് എതിരായ ഡോക്യുമെന്ററി പുറത്തുവന്നത്
യാദൃച്ഛികമല്ലെന്നാണു ജയ്ശങ്കറിന്റെ നിരീക്ഷണം. ‘‘മറ്റൊരു അർഥത്തിൽ യുദ്ധം
എന്നൊരു പ്രയോഗമുണ്ട്. ആലോചിച്ചു നോക്കിയാൽ ഇത് മറ്റൊരു തരത്തിലുള്ള
രാഷ്ട്രീയമാണ്. എന്തുകൊണ്ടാണു പെട്ടെന്നു ധാരാളം റിപ്പോർട്ടുകളും
ശ്രദ്ധയും നിരീക്ഷണങ്ങളും ഈ സംഭവത്തിൽ വരുന്നത്? മുൻപ് ഇത്തരത്തിൽ
ചിലതൊന്നും സംഭവിച്ചിട്ടില്ലെന്നാണോ?’’– ജയ്ശങ്കർ ചോദിച്ചു.
‘‘നിങ്ങൾക്കു ഡോക്യുമെന്ററി തയാറാക്കണോ? 1984ൽ ഡൽഹിയിൽ ഒരുപാടു
കാര്യങ്ങൾ സംഭവിച്ചു. എന്താണ് അതേപ്പറ്റിയുള്ള ഡോക്യുമെന്ററി നമ്മൾ
കാണാത്തത്? ഈ ഡോക്യുമെന്ററിയുടെ സമയം യാദൃച്ഛികം ആണെന്നാണു പറയുന്നത്.
ഇന്ത്യയിലോ ഡൽഹിയിലോ തിരഞ്ഞെടുപ്പ് ആരംഭിച്ചതായി എനിക്കറിയില്ല. പക്ഷേ,
ലണ്ടനിലും ന്യൂയോർക്കിലും തിരഞ്ഞെടുപ്പ് സീസൺ ആരംഭിച്ചെന്ന് ഉറപ്പാണ്.

ചിലപ്പോഴെല്ലാം ഇന്ത്യയുടെ രാഷ്ട്രീയം രാജ്യത്തിന്റെ അകത്തല്ല
രൂപപ്പെടുന്നത്. അതിർത്തിയിൽ നിന്നുമല്ല, പുറത്തുനിന്നാണ് അതു
സംഭവിക്കുന്നത്. നിങ്ങൾക്കു സംശമുണ്ടെങ്കിൽ ബിബിസി ഡോക്യുമെന്ററിയെ
ആഘോഷിക്കുന്നവരെ നോക്കുക. ഇന്ത്യയെയും സർക്കാരിനെയും ബിജെപിയെയും
പ്രധാനമന്ത്രിയെയും പറ്റി അതിതീവ്രമായ പ്രതിഛായ സൃഷ്ടിക്കപ്പെടുകയാണ്.
ഇന്ത്യാവിരുദ്ധ അജൻഡയുടെ ഭാഗമാണിത്. രാഷ്ട്രീയ രംഗത്തേക്ക് നേരിട്ടുവരാന്‍
ധൈര്യമില്ലാത്തവര്‍ കളിച്ച മറ്റൊരു തരം രാഷ്ട്രീയം. ഇതിന്റെ അണിയറയിലുള്ളവർ
രാഷ്ട്രീയ രംഗത്തേക്ക് വരണം.’’– ജയ്ശങ്കർ പറഞ്ഞു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6