Skip to content

chithrodayamflashnews.com

November 28, 2026 2:48 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

വിവാഹം നടക്കാനിരിക്കേ യുവാവിനെ കാണാന്മാനില്ല

മലപ്പുറം: പള്ളിപ്പുറത്ത് ഇന്ന് വിവാഹം നടക്കാനിരുന്ന യുവാവിനെ കാണാനില്ല. കരുന്തല വീട്ടില്‍ വിഷ്ണുജിത് (30) നെയാണ് കാണാതെ ആയത്.

സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം തുടരുകയാണെന്നാണ് റിപ്പോർട്ട്.

വിവാഹ ആവശ്യത്തിനായുള്ള പണം സംഘടിപ്പിക്കാനെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയതാണ് യുവാവ്. ഈ മാസം നാലിനായിരുന്നു യുവാവ് പാലക്കാട്ടേയ്ക്ക് പോകുകയാണെന്ന് പറഞ്ഞ് പോയത്. ഒരു ലക്ഷം രൂപയും പക്കലുണ്ടായിരുന്നു. എന്നാല്‍ ഇതിന് ശേഷം യാതൊരു വിവരവും ഇല്ലെന്ന് വീട്ടുകാർ പറയുന്നു.

വിവാഹ ആവശ്യത്തിനായി കുറച്ച്‌ പണം റെഡിയായിട്ടുണ്ടെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്നും വിഷ്ണുജിത് പോയത് എന്ന് സഹോദരി പറയുന്നു. ഫോണ്‍ ലൊക്കേഷൻ പരിശോധിച്ചപ്പോള്‍ അന്ന് രാത്രി കഞ്ചിക്കോട് ഉള്ളതായി അറിഞ്ഞു. അന്ന് രാത്രി 8 മണിയ്ക്ക് സുഹൃത്തും പ്രതിശ്രുത വധുവും ഫോണില്‍ വിഷ്ണുജിത്തിനെ ബന്ധപ്പെട്ടിരുന്നു. ചെറിയ പ്രശ്‌നം ഉണ്ടെന്നും അത് തീർത്തതിന് ശേഷം വീട്ടിലേക്ക് വരാം എന്നുമായിരുന്നു ഇരുവരോടും പറഞ്ഞത്. എന്നാല്‍ ഇതിന് ശേഷം ആർക്കും ഫോണില്‍ ബന്ധപ്പെടാൻ കഴിഞ്ഞില്ല.

താലിമാലയും, മോതിരവും മാത്രമാണ് വിവാഹത്തിനായി വാങ്ങാൻ ഉണ്ടായിരുന്നത്. വിഷ്ണുജിത്തിന് മറ്റ് പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ല എന്നും സഹോദരി വ്യക്തമാക്കി.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6