ദേശീയപാത വിഭാഗം സംസ്ഥാനത്ത് നടപ്പാക്കുന്ന വൻകിട പദ്ധതികള്‍ക്കായി ക്വാറികള്‍ക്ക് എൻ.ഒ.സി നല്‍കുന്നതിനുള്ള വ്യവസ്ഥകളില്‍ ഇളവ് നല്‍കും.5000 കോടി രൂപക്ക് മുകളില്‍ ചെലവ് വരുന്ന പദ്ധതികള്‍ക്കാണ് ഇതു ബാധകം. നോമിനേഷൻ അടിസ്ഥാനത്തില്‍ ക്വാറികള്‍ നടത്തുന്നതിനുള്ള അനുമതിക്കായി സമര്‍പ്പിക്കുന്ന അപേക്ഷകളില്‍ നിലവിലുള്ള ഉത്തരവിലെ വ്യവസ്ഥകളില്‍ ഇളവ് വരുത്തി ലേലം ഒഴിവാക്കി, നിരാക്ഷേപ സാക്ഷ്യപത്രം നല്‍കും. മന്ത്രിസഭാ യോഗമാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. പാട്ടക്കാലയളവ് കരാർ കാലയളവ് അല്ലെങ്കില്‍ മൂന്നു വർഷമോ ഏതാണോ കുറവ് അതുവരെ ആയിരിക്കും. ഖനനം ചെയ്തെടുത്ത പാറ അനുമതി നല്കിയ എൻ.എച്ച്.എ.ഐ റോഡ് നിർമാണവും വികസനവും പദ്ധതികളുടെ ആവശ്യത്തിന് മാത്രമേ ഉപയോഗിക്കുന്നുള്ളൂ എന്ന് ഉറപ്പാക്കണം.
ദേശീയപാത വിഭാഗം സംസ്ഥാനത്ത് നടപ്പാക്കുന്ന വൻകിട പദ്ധതികള്‍ക്കായി ക്വാറികള്‍ക്ക് എൻ.ഒ.സി നല്‍കുന്നതിനുള്ള വ്യവസ്ഥകളില്‍ ഇളവ് നല്‍കും
No Comment.