Skip to content

chithrodayamflashnews.com

November 29, 2026 7:11 pm
സമ്പൂർണ്ണ നക്ഷത്ര-ദിനഫലം (2026 നവംബർ 29 ഞായർ മുതൽ ഡിസംബർ 5 ശനി വരെ) വിരൽ മുറിച്ചു മാറ്റി , ഗുരുതരമായ ആരോഗ്യ പ്രേശ്നങ്ങൾ , ദിവസവും വലിയൊരു തുക മരുന്നുകൾക്കാവിശ്യം , സരിതാ നായരുടെ ഇപ്പോഴത്തെ അവസ്ഥ  കഴുത്തിൽ കത്തിവച്ചപ്പോഴും തളർന്നില്ല; സ്റ്റൂളും ഭരണിയുംകൊണ്ട് കൊള്ളസംഘത്തെ നേരിട്ട് ദമ്പതികൾ! പാലക്കാട്ടെ സിനിമാറ്റിക്കായ സ്വർണക്കവർച്ചയുടെ കഥ കാൻസറിന്റെ അവസാന ഘട്ടത്തിലെത്തിയ ബീഹാർ യുവാവിന്റെ വ്യത്യസ്തമായ ആഗ്രഹം; നർത്തകർക്ക് മേൽ വാരിയറിഞ്ഞത് 7 ലക്ഷം രൂപ! ചെയ്യാത്ത തെറ്റിന് പോക്സോ കുരുക്കിൽ 53 ദിവസം ജയിൽവാസം; രണ്ട് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ നിരപരാധിത്വം തെളിയിച്ച് തേവലക്കര സ്വദേശി; വ്യക്തിവൈരാഗ്യം തീർക്കാൻ പോലീസ് ഒത്താശയോടെ കെട്ടിച്ചമച്ച കള്ളക്കേസെന്ന് വെളിപ്പെടുത്തൽ!

മദ്യനയ അഴിമതി കേസില്‍ സുപ്രീംകോടതി ജാമ്യം അനുവദിച്ച്‌ കഴിഞ്ഞ ദിവസം തിഹാർ ജയിലില്‍നിന്ന് പുറത്തിറങ്ങിയ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ രാജി പ്രഖ്യാപിച്ചു.

മദ്യനയ അഴിമതി കേസില്‍ സുപ്രീംകോടതി ജാമ്യം അനുവദിച്ച്‌ കഴിഞ്ഞ ദിവസം തിഹാർ ജയിലില്‍നിന്ന് പുറത്തിറങ്ങിയ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ രാജി പ്രഖ്യാപിച്ചു.
രണ്ടു ദിവസത്തിനകം രാജിവെക്കുമെന്ന് പ്രഖ്യാപിച്ച അദ്ദേഹം, ഇനി എന്തുവേണമെന്ന് രാജ്യത്തെ ജനങ്ങള്‍ തീരുമാനിക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു.രണ്ട് ദിവസത്തിന് ശേഷം ഞാൻ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കും.

ജനവിധി പ്രഖ്യാപിക്കുന്നത് വരെ ഞാൻ ആ കസേരയില്‍ ഇരിക്കില്ല. ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പിന് ഇനി മാസങ്ങള്‍ മാത്രമേ ഉള്ളൂ. കോടതിയില്‍നിന്ന് എനിക്ക് നീതി കിട്ടി, ഇനി ജനകീയ കോടതിയില്‍ നിന്ന് നീതി ലഭിക്കും. ജനങ്ങളുടെ വിധിക്ക് ശേഷം മാത്രമേ ഞാൻ മുഖ്യമന്ത്രി കസേരയില്‍ ഇനി ഇരിക്കുകയുള്ളൂ. ഡല്‍ഹിയിലെ ജനങ്ങളോട് ഞാൻ ചോദിക്കാൻ ആഗ്രഹിക്കുന്നു, ഞാൻ നിരപരാധിയാണോ അതോ കുറ്റക്കാരനാണോ? ഞാൻ നന്നായി പ്രവർത്തിച്ചിട്ടുണ്ടെങ്കില്‍ എനിക്ക് വോട്ട് ചെയ്യൂ… -അദ്ദേഹം പറഞ്ഞു. പാർട്ടിയിലെ ഒരാളെ മുഖ്യമന്ത്രിയാക്കുമെന്നും രണ്ട് ദിവസത്തിനുള്ളില്‍ ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
അഞ്ചര മാസത്തിനുശേഷമാണ് കെജ്‍രിവാള്‍ ജയില്‍ മോചിതനായത്. മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മാർച്ച്‌ 21നാണ് അദ്ദേഹത്തെ ഇ.ഡി അറസ്റ്റ് ചെയ്തത്. ഈ കേസില്‍ ജാമ്യം നേടി പുറത്തുവരാനിരിക്കെ ജൂണ്‍ 26ന്, സി.ബി.ഐ തിഹാർ ജയിലിലെത്തി അഴിമതിക്കേസിലും അറസ്റ്റ് ചെയ്തു.

കെജ്‍രിവാളിന് ജാമ്യം അനുവദിക്കവെ, തിടുക്കപ്പെട്ട് അറസ്റ്റ് ചെയ്യേണ്ട കാര്യമുണ്ടായിരുന്നില്ലെന്നും 22 മാസമായി കേസില്‍ തെളിവുകള്‍ ഹാജരാക്കാൻ അന്വേഷണ ഏജൻസിക്ക് കഴിഞ്ഞിട്ടില്ലെന്നും ജസ്റ്റിസ് ഉജ്ജല്‍ ഭുയാൻ വിമർശിച്ചിരുന്നു.

മുഖ്യമന്ത്രി പദത്തില്‍നിന്ന് രാജിവെക്കുമെന്ന് പ്രഖ്യാപിച്ച അരവിന്ദ് കെജ്‍രിവാളിനെതിരെ ബി.ജെ.പി.കെജ്‍രിവാളിന്‍റേത് വെറും പി.ആർ സ്റ്റണ്ടാണെന്ന് ബി.ജെ.പി വിമർശിക്കുന്നു.
അരവിന്ദ് കെജ്‍രിവാളിന്‍റെ പി.ആർ സ്റ്റണ്ടാണിത്. ഡല്‍ഹിയിലെ ജനങ്ങള്‍ക്കിടയില്‍ തന്‍റെ പ്രതിച്ഛായ അഴിമതിക്കാരനായ നേതാവിന്‍റേതാണെന്ന് കെജ്‍രിവാള്‍ മനസ്സിലായി. ആം ആദ്മി പാർട്ടി ഇന്ന് രാജ്യമെമ്ബാടും അറിയപ്പെടുന്നത് അഴിമതി നിറഞ്ഞ പാർട്ടിയാണെന്നാണ് -ബി.ജെ.പി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി പറഞ്ഞു. പിആർ സ്റ്റണ്ട് നടത്തി പ്രതിച്ഛായ വീണ്ടെടുക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നു. മൻമോഹൻ സിങ്ങിനെ ഡമ്മി പ്രധാനമന്ത്രിയാക്കി തിരശ്ശീലക്ക് പിന്നില്‍ നിന്ന് ഭരണം നടത്തിയ സോണിയ ഗാന്ധി മോഡല്‍ പ്രയോഗിക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നുവെന്ന് വ്യക്തമാണ്. ഡല്‍ഹി തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാർട്ടി തോല്‍ക്കുകയാണെന്നും ഡല്‍ഹിയിലെ ജനങ്ങള്‍ അവർക്ക് വോട്ട് ചെയ്യില്ലെന്നും മനസ്സിലാക്കിയതിനാല്‍ മറ്റൊരാളെ ബലിയാടാക്കാനാണ് അവരുടെ നീക്കം -പ്രദീപ് ഭണ്ഡാരി കുറ്റപ്പെടുത്തി

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6