ജമ്മു കശ്മീരിലെ കത്വവില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. കത്വ ജില്ലയിലെ ബങ്ക് ഏരിയയിലാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്.ഭീകരർ വെടിവെച്ചതിന് പിന്നാലെ സുരക്ഷാസേന തിരിച്ചടിച്ചു. പ്രദേശത്ത് പൊലീസും സുരക്ഷാസേനയും ഭീകരർക്കായി തിരച്ചില്‍ നടത്തുകയാണ്.
ഇന്ന് പുലർച്ചെ പൂഞ്ച് ജില്ലയിലെ മെന്ദർ സെക്ടറിലെ പത്തനാതീറിനടുത്തുള്ള കലാബൻ മേഖലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നിരുന്നതായി ജമ്മു കശ്മീർ പൊലീസ് അറിയിച്ചു.
കരസേനയുടെ റോമിയോ ഫോഴ്സ്, പൂഞ്ച് പൊലീസിന്റെ സ്പെഷ്യല്‍ ഓപ്പറേഷൻസ് ഗ്രൂപ്പ് (എസ്.ഒ.ജി), സി.ആർ.പി.എഫ് എന്നിവർ പ്രദേശത്ത് നടത്തുന്ന സംയുക്ത തിരച്ചില്‍ പുരോഗമിക്കുകയാണ്.
ജമ്മു കശ്മീരിലെ കത്വവില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍.
No Comment.