വയനാട് ജില്ലയില്‍ 2024 ജൂലൈ 30 ന് ഉണ്ടായ ഉരുള്‍പൊട്ടലില്‍ മരണമടഞ്ഞവരുടെ അവകാശികള്‍ക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിനുള്ള നടപിക്രമങ്ങള്‍ ലഘൂകരിച്ച് റവന്യൂ വകുപ്പിന്റെ ഉത്തരവ്.സെപ്തംബർ മൂന്നിന് ലാൻഡ് റവന്യൂ കമീഷണർ നല്‍കിയ റിപ്പോർട്ട് പരിഗണിച്ചാണ് ഉത്തരവിറക്കിയത്. ഈ വിഷയത്തില്‍ നിശ്ചിത സമയ പരിധിക്കകം ആക്ഷേപങ്ങള്‍ ഒന്നും ഫയല്‍ ചെയ്യപ്പെട്ടില്ലെങ്കില്‍ സമയ പരിധി പൂർത്തിയായി മൂന്ന് പ്രവർത്തി ദിവസത്തിനകം തഹസില്‍ദാർ അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്നാണ് നിദേശം.
മരിച്ചവരുടെ അവകാശികളില്‍ ഒരാളില്‍ നിന്നും ലഭിക്കുന്ന അപേക്ഷയുടേയും മരണ സർട്ടിഫിക്കറ്റിന്റെയും ജനപ്രതിനിധി നല്‍കുന്ന കത്തിന്റെയും പ്രാദേശിക അന്വേഷണത്തിന്റെയും അടിസ്ഥാനത്തില്‍ വില്ലേജ് ഓഫിസർ അവകാശികളെ നിശ്ചയിച്ച് തഹസില്‍ദാർക്ക് റിപ്പോർട്ട് നല്‍കണം. അവകാശി മൈനർ ആണെങ്കില്‍ നടപടി ക്രമങ്ങള്‍ പൂർത്തീകരിക്കുന്നതിനായി മൈനറിനുവേണ്ടി ഏതെങ്കിലും ബന്ധുവിന് അപേക്ഷ സമർപ്പിക്കാം.
വയനാട് ജില്ലയില്‍ 2024 ജൂലൈ 30 ന് ഉണ്ടായ ഉരുള്‍പൊട്ടലില്‍ മരണമടഞ്ഞവരുടെ അവകാശികള്‍ക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിനുള്ള നടപിക്രമങ്ങള്‍ ലഘൂകരിച്ച് റവന്യൂ വകുപ്പിന്റെ ഉത്തരവ്
No Comment.