Skip to content

chithrodayamflashnews.com

November 28, 2026 2:34 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

ആരോഗ്യ അവബോധത്തിലേക്ക് ജനതയെ നയിക്കുന്ന ഇടമാണ് ജനകീയ ആരോഗ്യ കേന്ദ്രങ്ങളെന്ന് മന്ത്രി വീണ ജോർജ്

ആരോഗ്യ അവബോധത്തിലേക്ക് ജനതയെ നയിക്കുന്ന ഇടമാണ് ജനകീയ ആരോഗ്യ കേന്ദ്രങ്ങളെന്ന് മന്ത്രി വീണ ജോർജ്. സംസ്ഥാന സർക്കാരിൻറെ 100 ദിന കർമ പരിപാടിയുടെ ഭാഗമായി മാലിപ്പുറത്ത് വൈപ്പിന്‍ മണ്ഡലത്തില്‍ ആരോഗ്യ മേഖലയിലെ നാല് പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.ആരോഗ്യരംഗത്തെ രണ്ടാം കേരള മോഡലില്‍ ജീവിത ശൈലി രോഗങ്ങളെ ചെറുക്കുന്നതിനാണ് മുൻഗണന. നേരത്തേയുണ്ടായിരുന്ന സബ് സെൻററുകള്‍ ഇപ്പോള്‍ ജനകീയ ആരോഗ്യ കേന്ദ്രങ്ങളായി മാറിയിരിക്കുകയാണ്. ഇവിടെ വിവിധ പരിശോധനകള്‍ നടത്താനും വ്യായാമം ചെയ്യാനും സൗകര്യമുണ്ട്. ആരോഗ്യ ബോധവത്കരണത്തിനും ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ പ്രയോജനപ്പെടുത്താം.
പതിറ്റാണ്ടുകളുടെ പ്രവർത്തനഫലമായി രാജ്യത്ത് ഏറ്റവും മികച്ചതായിരിക്കുകയാണ് കേരളത്തിലെ ആരോഗ്യ രംഗം. 2030 ഓടെ നവജാത ശിശു മരണ നിരക്ക് ആയിരത്തില്‍ ആറായിരിക്കണമെന്നാണ് ഐക്യരാഷ്ട്ര സഭയുടെ നിർദേശം. എന്നാല്‍ ഇത് കേരളത്തില്‍ 2021 ല്‍ തന്നെ കൈവരിക്കാൻ കഴിഞ്ഞു. കൂട്ടായ പ്രവർത്തനത്തിൻ്റെ ഫലമാണിത്. മലപ്പുറത്ത് യുവാവ് മരിച്ചത് നിപ്പ മൂലമാണെന്ന് കണ്ടെത്തിയത് അസാധാരണമായ പ്രവർത്തനങ്ങളിലൂടെയായിരുന്നു.
കേരളത്തിലെ ആരോഗ്യ മേഖലയിലെ മികവിൻറെ കരുത്ത് ആരോഗ്യ പ്രവർത്തകരാണ്. കൊച്ചി പോലുള്ള മെട്രോ നഗരം പകർച്ചവ്യാധി വ്യാപനം പോലുള്ള വലിയ വെല്ലുവിളികള്‍ നേരിടുന്നു. പൊതുജനാരോഗ്യ സംവിധാനത്തെ ശക്തിപ്പെടുത്തി ഈ വെല്ലുവിളികളെ നേരിടാനാണ് സർക്കാർ ശ്രമിക്കുന്നത്. ആരോഗ്യ രംഗത്തെ അടിസ്ഥാന സൗകര്യ വികസനത്തിനാണ് നവകേരള കർമ്മ പദ്ധതിയിലൂടെ ശ്രമിച്ചത്.

എറണാകുളം ജനറല്‍ ആശുപത്രി രാജ്യത്തിൻ്റെ ചരിത്രത്തില്‍ അഭിമാനകരമായ പ്രവർത്തനമാണ് കാഴ്ച വെക്കുന്നത്.
രാജ്യത്ത് ആദ്യമായി ഒരു ജനറല്‍ ആശുപത്രിയില്‍ കിഡ്നി മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടക്കുന്നത് എറണാകുളം ജനറല്‍ ആശുപത്രിയിലാണ്. ഓപ്പണ്‍ ഹാർട്ട് ശസ്ത്രക്രിയയും ഇവിടെ നടക്കുന്നു. ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ എറണാകുളം ജനറല്‍ ആശുപത്രിയില്‍ നടത്തുന്നതിനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.

കൊച്ചി കാൻസർ സെൻററിൻറെ കെട്ടിട നിർമ്മാണം പൂർത്തിയായി. 384 കോടി രൂപയാണ് കിഫ്ബി വഴി അനുവദിച്ചത്.
ഏതാനും മാസങ്ങള്‍ക്കകം കൊച്ചി കാൻസർ സെൻറർ പൂർണ സജ്ജമാകും. വ്യവസായ നഗരമെന്ന നിലയില്‍ ഏത് തരത്തിലുള്ള അടിയന്തര സാഹചര്യവും നേരിടാനായി കളമശേരിയില്‍ ക്രിട്ടിക്കല്‍ കെയർ സെൻറർ ആരംഭിക്കും. ഇതിനായി പ്രത്യേകം തുക അനുവദിക്കും. കാൻസറിന് റോബോട്ടിക് ചികിത്സ സംസ്ഥാനത്തുണ്ട്. മലബാർ കാൻസർ സെൻററില്‍ 250 ലധികം മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയകള്‍ നടന്നു.
കണ്ണിന് കാൻസർ ബാധിച്ചാല്‍ കണ്ണ് എടുത്തു കളയാതെ ആ ഭാഗത്ത് മാത്രം റേഡിയേഷൻ നടത്തുന്ന ചികിത്സയുള്ള രാജ്യത്തെ നാല് ആശുപത്രികളില്‍ ഒന്ന് മലബാർ കാൻസർ സെൻററാണ്. കാൻസറിനെ പ്രതിരോധിക്കാൻ ജീവിത ശൈലി രോഗങ്ങളെ അകറ്റി നിർത്തണം. വ്യായാമം, ഭക്ഷണം, മാനസികാരോഗ്യം എന്നിവ മികച്ച ഗുണനിലവാരമുള്ള ജീവിതത്തിന് ആവശ്യമാണ്.
മാലിപ്പുറം ജനകീയാരോഗ്യ കേന്ദ്രത്തിനായി 67 ലക്ഷം രൂപ വിനിയോഗിച്ച്‌ നിര്‍മിച്ച പുതിയ കെട്ടിടമാണ് ഉദ്ഘാടനം ചെയ്തത്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6