കേടായതോ ഇന്ധനം തീർന്നതോടെ ആയ ഇരുചക്ര വാഹനങ്ങള്‍ മറ്റൊരു ഇരുചക്ര വാഹനത്തില്‍ ഇരുന്ന് ചവിട്ടി നീക്കുന്നത് നമ്മുടെ റോഡിലെ പതിവുകാഴ്ചകളില്‍ ഒന്നാണ്.
എന്നാല്‍ ഇങ്ങനെ ചെയ്യുന്നതിന് പിന്നിലെ അപകടം വ്യക്തമാക്കുകയാണ് മോട്ടോർവാഹന വകുപ്പ്. ഔദ്യോഗിക ഫേസ് ബുക്ക് പേജിലെ പോസ്റ്റിലൂടെയാണ് എംവിഡിയുടെ ബോധവല്‍ക്കരണം.
ജീവിതത്തിലും യാത്രയിലും ഒരു കൈത്താങ്ങ് നല്ലതാണെന്ന് പറയുന്ന എംവിഡി പക്ഷേ ഈ ‘കാല്‍ത്താങ്ങ്’ അത്ര നല്ലതിനല്ല എന്നാണ് വ്യക്തമാക്കുന്നത്. ദൈനംദിനയാത്രകളില്‍ നമ്മുടെ കണ്ണുകളെ കുളിരണിയിക്കുന്ന ഇത്തരം ഒരു കാല്‍ത്താങ്ങ്’ സർക്കസ്സ് അല്ലെങ്കില്‍ ഒരു കയർ കെട്ടിവലിയ്ക്കുന്ന കാഴ്ച സാധാരണമാണല്ലോ എന്നു ചോദിക്കുന്ന എംവിഡി “പരസുഖമേ സുഖമെനിക്ക് നിയതം പരദുഃഖം ദുഃഖം” എന്ന കവിവാക്യം ജീവിതയാത്രയില്‍ റോഡിലെ യാത്രയില്‍ മറ്റുള്ളവരോടുള്ള ഒരു കരുതലിനും സുരക്ഷയ്ക്കും തീർച്ചയായും വേണം എന്നും പറയുന്നു. പക്ഷേ ഇത്തരം അപകടകരമായ സഹായത്തിന് ഇടവരുത്താതെ വാഹനം പരിപാലിക്കണമെന്നും അഥവാ ഇത്തരം സാഹചര്യങ്ങളില്‍ വാഹനം അടുത്തുള്ള പമ്ബിലേയ്ക്കോ വർക്ക് ഷോപ്പിലേയ്ക്കോ ചെറിയ ഗുഡ്സ് വാഹനങ്ങളില്‍
സുരക്ഷിതമായി എത്തിക്കണമെന്നും എംവിഡി വ്യക്തമാക്കുന്നു.
No Comment.