Skip to content

chithrodayamflashnews.com

November 28, 2026 2:33 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

കിടപ്പാടങ്ങൾ ജപ്തിചെയ്യരുത് : വൈപ്പിൻ ജപ്തി വിരുദ്ധ കൺവെൻഷൻ.

വൈപ്പിൻ മേഖലയിലെ കിടപ്പാട ജപ്തി നേരിടുന്ന ആയിരക്കണക്കിന് ദരിദ്ര കുടുംബങ്ങൾക്ക് സാവകാശവും ഇളവും നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സർഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ ജപ്തി വിരുദ്ധ കൺവെൻഷൻ നടത്തി .
എടവനക്കാട് വ്യാപാരി വ്യവസായി ഹാളിൽ നടത്തിയ കൺവെൻഷൻ ദലിത് ദേശീയ വിമോചന മുന്നണി
ജനറൽ സെക്രട്ടറിഅഡ്വ. പി.ഒ. ജോൺ ഉദ്ഘാടനം ചെയ്തു. സാധാരണ ജനങ്ങൾക്ക് നേരെ ഒരു വിട്ടുവീഴ്ചയും ഇല്ലാതെ ജപ്തി നടപടി കൈക്കൊള്ളുന്ന 2002-ലെ സർഫാസി നിയമം പിൻവലിക്കണമെന്ന് രാജ്യമെമ്പാടും ഉയർന്നു വന്ന ആവശ്യം അവഗണിച്ചുവന്ന കേന്ദ്രസർക്കാർ കോർപ്പറേറ്റ് മുതലാളിമാർക്കു വേണ്ടി “പാപ്പരത്ത നിയമം” എന്ന അനുകൂല നിയമം കൊണ്ടുവന്നതിലൂടെ ചങ്ങാത്ത മുതലാളിത്ത താല്പര്യങ്ങൾ സംരക്ഷിക്കുന്ന നയമാണ് പിന്തുടരുന്നതെന്നും അതിനെ ചെറുത്തുതോൽപ്പിക്കേണ്ടതുണ്ടെന്നും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി. സർഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനത്തിന്റെ സംസ്ഥാന ജനറൽ കൺവീനർ
വി.സി. ജെന്നി അധ്യക്ഷത വഹിച്ചു .
പി.കെ. വിജയൻ, ടി.സി. സുബ്രഹ്മണ്യൻ , പി.കെ. ഷാജി, സേതു സമരം, പ്രവിതാ ഉണ്ണികൃഷ്ണൻ,
പി. എ. കുട്ടപ്പൻ, ടി.കെ. രാജു, പി.ജെ. മാനുവൽ, കുമാരൻ കാക്കനാട് എന്നിവർ സംസാരിച്ചു.

“ജപ്തി തടയൽ നിയമം”
എന്ന പേരിൽ സർക്കാർ പാസാക്കിയ നിയമം ജപ്തി ഉറപ്പാക്കുന്ന കപട നിയമമാണെന്നും ഭരണ പ്രതിപക്ഷ കക്ഷികൾ ഒത്തുകളിച്ച് ജനങ്ങളെ വഞ്ചിക്കുകയായിരുന്നു.

കിടപ്പാട ജപ്തി തടഞ്ഞു കൊണ്ടും, ദരിദ്ര ജനവിഭാഗങ്ങളുടെ കടങ്ങൾ എഴുതി തള്ളിക്കൊണ്ടും, മൈക്രോ ഫൈനാൻസ് കമ്പനികളുടെ പലിശ കൊള്ള നിയന്ത്രിച്ച് ബദൽ സംവിധാനം ഏർപ്പെടുത്തി കൊണ്ടുമുള്ള നിയമനിർമാണം അടിയന്തരമായി നടത്താൻ സർക്കാർ തയ്യാറാകണമെന്ന് സംസ്ഥാന കമ്മിറ്റി അംഗം എ.ടി.ബൈജു സമ്മേളനത്തിൽ അവതരിപ്പിച്ച പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു .

വൈപ്പിൻകരയിലെ സാധാരണ ജനങ്ങളെ അവരുടെ മൂന്നും , അഞ്ചും സെൻറ് കിടപ്പാടങ്ങളിൽ നിന്ന് കുടിയിറക്കാനുള്ള സഹകരണ സംഘങ്ങളുടെ റിയൽ എസ്റ്റേറ്റ് താൽപര്യങ്ങളോടെയുള്ള ജപ്തി നടപടി നീക്കങ്ങൾക്കെതിരെ വൈപ്പിൻ കരയിൽ ഒക്ടോബർ 2 മുതൽ പ്രതിഷേധ സമരത്തിന് തുടക്കം കുറിക്കുമെന്ന് കൺവീനർ ടി.പി.പുഷ്ക്കരൻ അറിയിച്ചു.

നൂറുകണക്കിന് പ്രവർത്തകർ കൺവെൻഷനിൽ പങ്കെടുത്തു

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6