Skip to content

chithrodayamflashnews.com

November 28, 2026 2:34 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

നടൻ സിദ്ദിഖിന്റെ ജാമ‍്യപേക്ഷ തള്ളി

കൊച്ചി: നടൻ സിദ്ദിഖിനെതിരായ ലൈംഗികാതിക്രമ കേസിൽ മുൻകൂർ ജാമ‍്യപേക്ഷ തള്ളി ഹൈക്കോടതി.

ജസ്റ്റിസ് സി.എസ്. ഡയസ് അധ‍്യക്ഷനായ ബെഞ്ചാണ് ഉത്തരവിട്ടത്. ഇതോടെ അറസ്റ്റ് ഉടൻ ഉണ്ടായേക്കുമെന്നാണ് വിവരം.

മുൻകൂർ ജാമ‍്യപേക്ഷയിൽ നേരത്തെ വാദം കേട്ട കോടതി വിധി പറയുന്നത് മാറ്റിവയ്ക്കുകയായിരുന്നു.

ആരോപണങ്ങൾ നേരിട്ട മറ്റ് ഹർജിക്കാർക്ക് ഹൈക്കോടതി നേരത്തെ ജാമ‍്യം അനുവദിച്ചിരുന്നു. നടി ബലാത്സംഗം മുൻപ് ഉന്നയിച്ചിരുന്നില്ലെന്നും പരാതി അടിസ്ഥാനരഹിതമാണെന്നും ഹർജിക്കാരനായി ഹാജരായ മുതിർന്ന അഭിഭാഷകൻ ബി.രാമൻ പിള്ള വാദിച്ചു.

2012ൽ സംഭവം നടന്നുവെന്നാണ് ആരോപണം. കെട്ടിച്ചമച്ച കഥയാണ് പരാതിക്കാരി ഉന്നയിച്ചതെന്നാണ് സിദ്ദിഖിന്‍റെ ആരോപണം

എന്നാൽ ഇരുവരും മസ്ക്കറ്റ് ഹോട്ടലിൽ എത്തിയതിന് തെളിവുകളുണ്ടെന്ന് സർക്കാരിനായി ഹാജരായ പബ്ലിക്ക് പ്രോസിക‍്യൂട്ടർ പി. നാരായണൻ വാദിച്ചു.

സിനിമയുടെ സ്ക്രീനിംഗുമായി ബന്ധപ്പെട്ടുള്ള തെളിവുകളും ഇരുവരും സംഭവ ദിവസം മസ്ക്കറ്റ് ഹോട്ടലിൽ എത്തിയതിന്‍റെയും തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. സാഹചര‍്യ തെളിവുകൾ സിദ്ദിഖിന് എതിരായതിനെ തുടർന്ന് 376-ാം വകുപ്പ് ചുമത്തി മ‍്യൂസിയം പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. പിന്നീട് അന്വേഷണ സംഘത്തിന് കേസ് കൈമാറുകയായിരുന്നു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6