വഞ്ചിയൂർ: എം.ഡി.എം.എയുമായി യുവതിയും യുവാവും അറസ്റ്റിൽ. കഠിനംകുളം മണക്കാട്ടിൽ വീട്ടിൽ മണികണ്ഠൻ (36), തൃശൂർ
വരന്തരപളളി പൂക്കോട്
അമ്പലപളളി ഹൗസിൽ ആതിര (19)
എന്നിവരെയാണ് വഞ്ചിയൂർ
പോലീസ് അറസ്റ്റ് ചെയ്തത്.
ഇവരിൽനിന്ന് 50 ഗ്രാം
എം.ഡി.എം.എ. കണ്ടെടുത്തു.
സംശയകരമായ സാഹചര്യത്തിൽ വഞ്ചിയൂർ കൊപ്രാപ്പുര ഭാഗത്തു നിന്നാണ് ഇരുവരെയും
പിടികൂടിയത്. വഞ്ചിയൂർ എസ്.എച്ച്.ഒ. ഷാനിഫ്, എസ്.ഐമാരായ മഹേഷ്, ഗോപകുമാർ, സി.പി.ഒമാരായ ഷാജി, ശ്യാം എന്നിവരുൾപ്പെട്ട സംഘമാണ് പ്രതികളെ അറസ്റ്റ്
ചെയ്തത്. കോടതിയിൽ
ഹാജരാക്കിയ പ്രതികളെ റിമാൻഡ്
ചെയ്തു.
No Comment.