Skip to content

chithrodayamflashnews.com

November 28, 2026 2:19 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

തിരുവനന്തപുരം സർക്കാർ വനിതാ പോളിടെക്നിക് കോളേജിൽ പുതിയതായി നിർമ്മിക്കുന്ന അക്കാദമിക് ബ്ലോക്കിൻ്റെ നിർമ്മാണോദ്ഘാടനവും അഡ്മിനിട്രേറ്റീവ് ബ്ലോക്കിൻ്റെ ( ഒന്നാം ഘട്ടം) ഉദ്ഘാടനവും ബഹു. ഉന്നത വിദ്യാഭ്യാസ – സാമൂഹ്യ നീതി വകുപ്പ് മന്ത്രി Dr. ആർ.ബിന്ദു നിർവഹിച്ചു.

തിരുവനന്തപുരം സർക്കാർ വനിതാ പോളിടെക്നിക് കോളേജിൽ പുതിയതായി നിർമ്മിക്കുന്ന അക്കാദമിക് ബ്ലോക്കിൻ്റെ നിർമ്മാണോദ്ഘാടനവും അഡ്മിനിട്രേറ്റീവ് ബ്ലോക്കിൻ്റെ ( ഒന്നാം ഘട്ടം) ഉദ്ഘാടനവും ബഹു. ഉന്നത വിദ്യാഭ്യാസ – സാമൂഹ്യ നീതി വകുപ്പ് മന്ത്രി Dr. ആർ.ബിന്ദു നിർവഹിച്ചു. പുതിയതായി നിർമ്മിക്കുന്ന അക്കാഡമിക് ബ്ലോക്കിൽ 3 നിലകളിലായി 1997.4 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ 3 വർക്ഷോപ്പുകൾ, 6 ക്ലാസ് മുറികൾ, സ്റ്റാഫ് റൂം, HOD റൂം തുടങ്ങിയവ ഉൾപ്പെടുത്തിയിട്ടുണ്ട്. 3 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച അഡ്മിനിസ്ട്രേറ്റീവ് ഓഫീസിൽ പ്രിൻസിപ്പാൾ ഓഫീസ്, ഓഫീസ് മുറി, സെമിനാർ ഹാളുകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങളുണ്ട്.

സാങ്കേതികവിദ്യാഭ്യാസ ഡയറക്ടർ Dr. ഷാലിജ് പി.ആർ. അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പോളിടെക്നിക്ക് കോളേജ് പ്രിൻസിപ്പാൾ എസ്. ബീന സ്വാഗതം ആശംസിച്ചു. പൊതുമരാമത്ത് വിഭാഗം എക്സിക്യൂട്ടീവ് എൻജിനിയർ മുത്തുകുമാർ ആർ. റിപ്പോർട്ട് അവതരിപ്പിച്ചു. സാങ്കേതിക വിദ്യാഭ്യാസ പരീക്ഷ വിഭാഗം ജോയിൻ്റ് ഡയറക്ടർ വി.വി. റേ, പൊതുമരാമത്ത് വകുപ്പ് അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എൻജിനിയർ രാജേഷ്, സ്റ്റാഫ് സെക്രട്ടറി വിനുകുമാർ സി. എസ് , PTA വൈസ് പ്രസിഡന്റ് റ്റി. വിജയലക്ഷ്മി എന്നിവർ ആശംസയും സ്വാഗത സംഘം കൺവീനർ മോഹൻ എസ് നന്ദിയും പ്രകാശിപ്പിച്ചു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6