Skip to content

chithrodayamflashnews.com

November 28, 2026 2:19 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

1998 മുതൽ 2018 വരെയുള്ള ആധാരങ്ങൾ ഡിജിറ്റലാക്കി പ്രസിദ്ധീകരിക്കുന്ന പദ്ധതി 31ന്‌ മുമ്പ്‌ പൂർത്തിയാക്കും

1998 മുതൽ 2018 വരെയുള്ള ആധാരങ്ങൾ ഡിജിറ്റലാക്കി പ്രസിദ്ധീകരിക്കുന്ന പദ്ധതി 31ന്‌ മുമ്പ്‌ പൂർത്തിയാക്കും

ഇനിയെല്ലാം ഡിജിറ്റൽ ; മുന്നാധാരം തേടി അലയേണ്ട

വസ്‌തു രജിസ്‌ട്രേഷനുൾപ്പെടെ മുന്നാധാരംതേടി ഇനിമുതൽ ഓഫീസുകൾ കയറിങ്ങിറങ്ങേണ്ടിവരില്ല. എല്ലാ ആധാരവും ഡിജിറ്റലാക്കുന്നതിന്റെ ആദ്യഘട്ടം രജിസ്‌ട്രേഷൻ വകുപ്പ്‌ 31ന്‌ പൂർത്തിയാക്കും. സംസ്ഥാന സർക്കാരിന്റെ വ്യവസായ സൗഹൃദനയങ്ങൾക്കും പദ്ധതി ഏറെ സഹായകരമാണ്‌.

സബ്‌ രജിസ്‌ട്രാർ ഓഫീസുകളിൽ 1998 മുതൽ 2018 വരെയുള്ള (20 വർഷം) ആധാരങ്ങൾ ഡിജിറ്റലാക്കി പ്രസിദ്ധീകരിക്കുന്ന പദ്ധതിയാണ്‌ 31ന്‌ മുമ്പ്‌ പൂർത്തിയാക്കുന്നത്‌. 11 ജില്ലകളിലെ 20 വർഷത്തെ ആധാരങ്ങളുടെ ഡിജിറ്റൈസേഷൻ പൂർത്തിയായി. ബാക്കിയുള്ളവയും 31ന്‌ മുമ്പ്‌ പൂർത്തിയാക്കും. ഉരുൾപൊട്ടൽ ദുരന്തത്തിന്റ പശ്‌ചാത്തലത്തിൽ വയനാട്ടിൽ ലഭ്യമായ മുഴുവൻ രേഖകളും ഡിജിറ്റലാക്കും.

2018ലാണ് പദ്ധതിക്ക്‌ തുടക്കമിട്ടതെങ്കിലും പ്രളയം ഉൾപ്പെടെയുള്ള പ്രകൃതി ദുരന്തങ്ങൾകാരണം നീണ്ടുപോയി. 2020ൽ പത്തനംതിട്ടയിൽ പൈലറ്റ്‌ പ്രോജക്ട്‌ നടപ്പാക്കിയിരുന്നു. എല്ലാ സബ്‌ രജിസ്‌ട്രാർ ഓഫീസുകളിലുമുള്ള 100 ശതമാനം ആധാരങ്ങളും വെബ്‌സൈറ്റിൽ ലഭ്യമാക്കി, രജിസ്‌ട്രേഷൻ വകുപ്പിനെ ജനസൗഹൃദമാക്കുകയാണ്‌ ലക്ഷ്യമെന്ന്‌ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ തുടങ്ങിയ ജില്ലകളിൽ 1968 മുതലുള്ള ആധാരം രജിസ്‌ട്രേഷൻ വകുപ്പിന്റെ പക്കലുണ്ട്‌. അടുത്തഘട്ടത്തിൽ ഇവ പൂർണമായും ഡിജിറ്റലാക്കും. തുടർന്ന്‌ മറ്റുജില്ലകളിലെയും മുന്നാധാരങ്ങൾ ശേഖരിച്ച്‌ ഡിജിറ്റലാക്കും.

ഓൺലൈനിൽ ഫീസടച്ചശേഷം Pearl. registration. Kerala.gov.in -ലെ ‘Certificate’ മെനുവിലൂടെ ആധാരപകർപ്പുകൾക്കുള്ള അപേക്ഷകൾ സമർപ്പിക്കാം. ബന്ധപ്പെട്ട സബ് രജിസ്ട്രാർ ഓഫീസിൽനിന്ന് ഡിജിറ്റൽ ഒപ്പ് രേഖപ്പെടുത്തിയ ആധാരത്തിന്റെ പകർപ്പുകൾ തയ്യാറാക്കും. ഇത്‌ അപേക്ഷകർക്ക് ഡൗൺലോഡ് ചെയ്‌തെടുക്കാം.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6