Skip to content

chithrodayamflashnews.com

November 28, 2026 2:09 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

ഉത്തർപ്രദേശ് സർക്കാരിലെ മുഖ്യമന്ത്രി സാമൂഹിക് വിവാഹ് യോജന വഴിയുള്ള ആനുകൂല്യത്തിനായി സഹോദരങ്ങൾ പരസ്പരം വിവാഹം കഴിച്ചു

ഹത്രാസ്: ഉത്തർപ്രദേശ് സർക്കാരിലെ മുഖ്യമന്ത്രി സാമൂഹിക് വിവാഹ് യോജന വഴിയുള്ള ആനുകൂല്യത്തിനായി സഹോദരങ്ങൾ പരസ്പരം വിവാഹം കഴിച്ചു. സമീപവാസി പരാതി നൽകിയതോടെയാണ് വൻ തട്ടിപ്പ് പുറത്തു വന്നത്. പൊലീസ് അന്വേഷണം തുടരുകയാണ്. സർക്കാർ പദ്ധതി പ്രകാരം സമൂഹവിവാഹത്തിൽ വിവാഹം കഴിക്കുന്നവർക്ക് നിരവധി ആനുകൂല്യങ്ങളുണ്ട്.
വധുവിൻ്റെഅക്കൗണ്ടിൽ 35,000 രൂപ, അത്യാവശ്യ വസ്തുക്കൾ വാങ്ങുന്നതിനായി വധൂവരന്മാർക്കായി 10,000 രൂപ, ആചാരങ്ങൾക്കു വേണ്ടി 6000 രൂപ എന്നിങ്ങനെയാണ് പ്രഖ്യാപിച്ചിരുന്നത്.

ഈ തുക സ്വന്തമാക്കുന്നതിനായാണ് പലരും തട്ടിപ്പു നടത്തിയിരിക്കുന്നത്.

വിവാഹിതരായ ദമ്പതികൾ വീണ്ടും സമൂഹവിവാഹത്തിൽ വിവാഹിതരായിട്ടുള്ളതായും കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തിൽ‌ രണ്ടു കേസുകളാണ് ഇപ്പോൾ വെളിച്ചത്തു വന്നിരിക്കുന്നത്.

പണം തട്ടിക്കുന്നതിനായി ഒരുസർക്കാർ ഉദ്യോഗസ്ഥൻ കൂട്ടുനിന്നതായും റിപ്പോർട്ടുകളുണ്ട്. 2023 ഡിസംബർ 15നു നടന്ന സർക്കാർ സമൂഹ വിവാഹത്തിൽ 217 പേരാണ് വിവാഹങ്ങളാണ് നടത്തിയത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്നും കുറ്റക്കാർക്കെതിരേ നടപടി സ്വീകരിക്കുമെന്നും പൊലീസ് പറയുന്നു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6