തിരുവമ്പാടി: കോഴിക്കോട് തിരുവമ്പാടിയിൽ 14 കാരിയെ കടത്തിക്കൊണ്ടുപോയ കേസിൽ റിമാൻഡിലായ പ്രതി മോഷണക്കേസിലടക്കം നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. ഇടുക്കി പീരുമേട് സ്വദേശി അജയ് ആണ് കഴിഞ്ഞ ദിവസം റിമാൻഡിലായത്. ബൈക്ക് മോഷണത്തിന് പേരു കേട്ടയാളാണ് അജയ് എന്നാണ് പൊലീസ് പറയുന്നത്. കോഴിക്കോട് ജില്ലയിലടക്കം പല സ്റ്റേഷനിലും അജയ്ക്കെതിരെ മോഷണക്കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി.
അജയ് പതിനാലുകാരിയെ പരിചയപ്പെട്ടതും വലിയ കഥയാണ്.പെൺകുട്ടിയുടെ സഹോദരങ്ങൾ കൊച്ചിയിൽ പണിക്കു പോയപ്പോഴാണ് പീരുമേട് സ്വദേശിയായ അജയുമായി സൌഹൃദത്തിലായത്.
അടുപ്പം വളർന്നപ്പോൾ, പെൺകുട്ടിയുടെ വീട്ടിലും പ്രതി എത്തിയിരുന്നു. പിന്നാലെയാണ് 14 കാരിയുമായി സൌഹൃദത്തിലായതും, പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയതും. ബൈക്ക് മോഷണത്തിൽ വിദ്ഗ്ധനായ പ്രതി കളമശ്ശേരിയിൽ രജിസ്റ്റർ ചെയ്ത കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ പല സ്റ്റേഷനുകളിലും അജയ്ക്കെതിരെ കേസുണ്ടെന്ന് പൊലീസ് അറിയിച്ചു
No Comment.