Skip to content

chithrodayamflashnews.com

November 28, 2026 2:00 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

38 വർഷം പ്രവാസിയായി, പണിയെടുത്ത് ജീവിച്ചാണു ശീലം’, ലുലുവിൽ ജോലി തേടിയെത്തിയ 70കാരൻ വൈറൽ താരം

പുതിയ ഉദ്യോഗാർത്ഥികളെ റിക്രൂട്ട് ചെയ്യുന്നതിന് ലുലു നടത്തി വരാറുള്ള അഭിമുഖത്തിൽ ഇത്തവണ പങ്കെടുക്കാനെത്തിയ 70കാരൻ റഷീദ് സമൂഹ മാധ്യമങ്ങളിൽ വൈറൽ താരം.

സൗദിയിലടക്കം 38 വർഷം പ്രവാസിയായിരുന്ന ഈ വയോധികൻ, വിശ്രമത്തിന് ഇടം നൽകാതെ ഇനിയും ജോലി ചെയ്ത് ജീവിക്കാനുള്ള ചങ്കൂറ്റവുമായാണ് അഭിമുഖത്തിൽ പങ്കെടുക്കാനെത്തിയത്.

നന്നായി ജോലി എടുക്കണം, ഇനിയും ജോലി ചെയ്യാനുള്ള മനസ്സാണ് എനിക്ക്- കൂട്ടിക്കട സ്വദേശിയായ റഷീദ് പറയുന്നു.

അഭിമുഖത്തിൽ പങ്കെടുക്കാനെത്തിയ ആയിരക്കണക്കിന് യുവജനങ്ങൾക്കിടയിൽ വരിയിൽ നിൽക്കുന്ന റഷീദ് പലരേയും അമ്പരിപ്പിച്ചു.

സ്മാർട്ടായി എത്തിയ റഷീദിന്റെ ആത്മവിശ്വാസവും ജോലി ചെയ്തു ജീവിക്കാനുള്ള ഔത്സുക്യവും അഭിമുഖത്തിനെത്തിയവർ പ്രചോദനമേകുന്നതായിരുന്നു.

കൂട്ടത്തിൽ വേറിട്ട് നിൽക്കുന്ന വയോധികന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. ഒപ്പം അദ്ദേഹത്തെ കുറിച്ചുള്ള കുറിപ്പുകളും.

ജോലിക്ക് സെലക്ട‌് ചെയ്തതായി അഭിമുഖം നടത്തിയവർ അറിയിച്ചതായും അദ്ദേഹം ഒരു പ്രാദേശിക മാധ്യമത്തോട് പറയുന്നുണ്ട്.

തിരുവനന്തപുരത്ത് ജോലിക്ക് ചേരാൻ കഴിയുമോ എന്നാണ് അവർ ചോദിച്ചത്. എവിടെയാണ് ജോലി എന്നതു സംബന്ധിച്ച് തീരുമാനം പറഞ്ഞിട്ടില്ല. എവിടേയും ജോലി ചെയ്യാൻ ഒരുക്കമാണ്.

ജോലി കിട്ടിയാൽ ഭാഗ്യമാണ്, വിളിച്ചാൽ പോകുമെന്നും റശീദ് പറയുന്നു. ജോലി ലഭിച്ചില്ലെങ്കിലും പ്രശ്നമില്ലെന്നും അദ്ദേഹം പറയുന്നു.

വീട്ടിൽ തനിക്ക് അടങ്ങിയിരുന്ന് ശീലമില്ലെന്നാണ് അദ്ദേഹം പറയുന്നത്.

20 വർഷം യുഎഇയിലെ അബുദബിയിലായിരുന്നു. സൗദി അറാംകോയിൽ സേഫ്റ്റി സൂപ്പർവൈസർ, ട്രെയ്നർ, എച്ച്എസ്സി മാനേജർ എന്നീ പദവികളിൽ 18 വർഷവും ജോലി ചെയ്തിട്ടുണ്ട്.

1996 വരെ അബുദാബിയിലായിരുന്നു. അന്നു മുതലെ ലുലുവിനെ കുറിച്ചും യൂസുഫ് ഭായിയേയും കുറിച്ചും അറിയാം. ഇതുവരെ ഒരു മോശം പേരും കേൾപ്പിച്ചിട്ടില്ലെന്നതാണ് ലുലുവിന്റെ പ്രത്യേകത. അതിന് അദ്ദേഹം അവസരം കൊടുത്തിട്ടില്ല. അവരുടെ ഒരു സ്ഥാപനത്തിൽ ജോലി ചെയ്താൽ കൊള്ളാമെന്ന് ഇപ്പോൾ ഒരു തോന്നലുണ്ടായി. അങ്ങനെയാണ് അഭിമുഖത്തിൽ പങ്കെടുക്കാനെത്തിയത്- റഷീദ് പറഞ്ഞു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6