കോഴിക്കോട്: രാമനാട്ടുകര കളിക്കുന്നതിനിടെ അബദ്ധത്തിൽ സ്റ്റീൽപാത്രം തലയിൽ കുടുങ്ങിയ ഒന്നരവയസ്സുകാരിക്ക് രക്ഷകരായി മീഞ്ചന്ത അഗ്നിരക്ഷാസേന. ചേലേമ്പ്ര ഇടിമൂഴിക്കൽ സ്വദേശികളായ ഉസ്മാൻ-ആഷിഫ ദമ്പതിമാരുടെ മകൾ ഐസലിനെയാണ് രക്ഷപ്പെടുത്തിയത്. രാത്രി 8.30-യോടെയായിരുന്നു സംഭവം. ഉടൻതന്നെ അഗ്നിരക്ഷാനിലയത്തിലെത്തിച്ച ഐസലിനെ സേനാംഗങ്ങൾ ഒന്നരമണിക്കൂർ നേരത്തേ പരിശ്രമത്തിനുശേഷം സ്റ്റീൽപാത്രം മുറിച്ചെടുത്ത് രക്ഷപ്പെടുത്തുകയായിരുന്നു.
സ്റ്റീൽപാത്രം തലയിൽ കുടുങ്ങിയ ഒന്നര വയസ്സുകാരിയെ രക്ഷപ്പെടുത്തി
No Comment.