2023 | ഫെബ്രുവരി 26|ഞായർ |
കൊല്ലം: ഇറച്ചിക്കട ലേലത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് കാപ്പ കേസ് പ്രതിയെ നടുറോഡിൽ വെട്ടിക്കൊന്നു. കുന്നിക്കോട് സ്വദേശി റിയാസാണ് കൊല്ലപ്പെട്ടത്. പ്രതി ഷിഹാബ് പൊലീസിൽ കീഴടങ്ങി. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് റിയാസിനെ ഷിഹാബ് കുത്തിയത്. ഇറച്ചിക്കടയെ ചൊല്ലി ഇരുവരും തമ്മിൽ പല തവണ സംഘർഷത്തിൽ ഏർപ്പെട്ടിരുന്നതായി പൊലീസ് പറഞ്ഞു. ഇരുവരും തമ്മിലുണ്ടായ സംഘർഷമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഇന്നലെ രാത്രി റിയാസ് വീട്ടിലേക്ക് നടന്നുപോകുന്നതിനിടെ ഷിഹാബ് ആക്രമിക്കുകയായിരുന്നു. കത്തിക്കുത്തിൽ സാരമായി പരിക്കേറ്റ റിയാസിനെ പുനലൂർ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി. ഇന്ന് പുലർച്ചയോടെ റിയാസ് മരിച്ചു.
No Comment.