താമരശ്ശേരി: സസ്പെൻഷനിലായിരുന്ന യു.പി സ്കൂള്‍ അധ്യാപകൻ കള്ളനോട്ടുകളുമായി പൊലീസ് പിടിയിൽ. ഈങ്ങാപ്പുഴ കുഞ്ഞുകുളം സ്വദേശി ഹിഷാമാണ് പിടിയിലായത്. ഈങ്ങാപ്പുഴയിലുള്ള ഹിഷാമിൻ്റെ വീട്ടില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് 17.38 ലക്ഷം രൂപയുടെ കള്ളനോട്ടുകളുമായി ഇയാൾ പിടിയിലായത്.
ഇതിന് മുമ്പും സമാനമായ കള്ളനോട്ട് കേസില്‍ ഇയാൾ പിടിയിലായിരുന്നു.
നരിക്കുനിയിലെ മണി എക്സ്ഞ്ചേച് സ്ഥാപനത്തിൽ കള്ളനോട്ട് നൽകിയ സംഭവത്തിൽ പിടിയിലായി ഒരു മാസം മുമ്പാണ് ഇയാൾ ജാമ്യത്തിൽ ഇറങ്ങിയത്. ഇതിന് പിന്നാലെയാണ് ഹിഷാമിനെ സർവീസില്‍ നിന്ന് സസ്പെൻ്റ് ചെയ്തത്. വയനാട് ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരിശോധനക്കിടെ ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് പൊലീസ് ഹിഷാമിന്റെ വീട്ടില്‍ പരിശോധന നടത്തിയത്. ഇന്ന് പുലർച്ചെയായിരുന്നു പൊലീസിന്റെ മിന്നല്‍ റെയ്ഡ്. പരിശോധനയിൽ 17,38,000 രൂപയുടെ കള്ളനോട്ടുകൾ കണ്ടെടുക്കുകയായിരുന്നു.
No Comment.