എന്റെ അമ്മയെ ശാരീരികമായി ഉപദ്രവിച്ചു; രൂപാലിയുടെ നേട്ടങ്ങൾ കാണുമ്പോൾ അറപ്പ് തോന്നുന്നു; നടിക്കെതിരെ രൂക്ഷ വിമർശനവുമായി ഭർത്താവിന്റെ ആദ്യഭാര്യയിലെ മകൾ
ഉപയോഗിക്കുകയും ചെയ്തപ്പോഴുണ്ടായ അസ്വസ്ഥമായ അനുഭവവും ഇഷ വിവരിച്ചു.
അമ്മയ്ക്ക് വിവാഹമോചന രേഖകൾ നൽകാൻ അച്ഛനോട് പറഞ്ഞത് രൂപാലിയാണെന്ന് ഇഷ വെളിപ്പെടുത്തി. തൻറെ ആരോപണങ്ങളിൽ നിന്നും രൂപാലിയെ രക്ഷിക്കാനാണ് തൻറെ പിതാവ് അശ്വിൻ നിരന്തരം ശ്രമിക്കുന്നത് എന്നും ഇഷ ആരോപിച്ചു.
ഇന്ത്യൻ ടെലിവിഷനിൽ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന സീരിയൽ താരമാണ് രൂപാലി ഗാംഗുലി.നിലവിൽ അഭിനയിച്ചുകൊണ്ടിരിക്കുന്ന അനുപമ എന്ന പരമ്പരയിൽ റെക്കോർഡ് പ്രതിഫലമാണ് രുപാലി വാങ്ങിക്കൊണ്ടിരിക്കുന്നത്. എപ്പിസോഡ് ഒന്നിന് 3 ലക്ഷം രൂപയാണ് അവരുടെ അക്കൗണ്ടിൽ എത്തുക. സീരിയലിൻറെ പോപ്പുലാരിറ്റി തന്നെ കാരണം. സീരിയലിൽ അനുപമ എന്ന് വിളിക്കുന്ന അനു ജോഷിയെയാണ് രുപാലി അവതരിപ്പിക്കുന്നത്. സ്റ്റാർ പ്ലസിൽ 2020 ജൂലൈയിൽ ആരംഭിച്ച പരമ്പരയാണ് ഇത്. എന്നാൽ സീരിയൽ ആരംഭിക്കുമ്പോൾ ഇത്രയും പ്രതിഫലം ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്ന അഭിനേത്രിക്ക് ഉണ്ടായിരുന്നില്ല.
No Comment.