Skip to content

chithrodayamflashnews.com

November 28, 2026 1:34 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

പറക്കും കാറുകള്‍ യു.എ.ഇ.യില്‍ അടുത്ത വര്‍ഷം അവസാനത്തോടെ; യാത്രാസമയം 90-ല്‍ നിന്ന് 10 മിനിറ്റായി കുറയും

പറക്കും കാറുകള്‍ യു.എ.ഇ.യില്‍ അടുത്ത വര്‍ഷം അവസാനത്തോടെ; യാത്രാസമയം 90-ല്‍ നിന്ന് 10 മിനിറ്റായി കുറയും

| ഷാർജ | പറക്കും കാറുകള്‍ യു.എ.ഇ.യില്‍ അടുത്തവര്‍ഷം അവസാനത്തോടെ സര്‍വീസ് ആരംഭിക്കുമെന്ന് ഇലക്ട്രിക് ഫ്‌ലയിങ് കാര്‍ നിര്‍മാതാക്കളായ ആര്‍ച്ചര്‍ അറിയിച്ചു. പ്രവര്‍ത്തനമികവിലും അടിസ്ഥാനസൗകര്യങ്ങളിലും പറക്കുംകാറുകള്‍ കാര്യമായ പുരോഗതി കൈവരിച്ചു കഴിഞ്ഞു.

പറക്കും കാറുകള്‍ യു.എ.ഇ.യില്‍ നിര്‍മിക്കുന്നതിനും അബുദാബിയില്‍ അന്താരാഷ്ട്ര ആസ്ഥാനം സ്ഥാപിക്കാനും ആര്‍ച്ചര്‍ ഈവര്‍ഷമാദ്യം നിക്ഷേപം നടത്തിയിരുന്നു. സര്‍വീസുകള്‍ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ ഇത്തിഹാദ് ട്രയിനിങ്, ഫാല്‍ക്കണ്‍ ഏവിയേഷന്‍ എന്നിവയുമായി സഹകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്.

എയര്‍ക്രാഫ്റ്റുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ യോഗ്യരായ പൈലറ്റുമാരെ റിക്രൂട്ട് ചെയ്യാനും പരിശീലിപ്പിക്കാനുമുള്ള ചുമതല ഇത്തിഹാദ് ഏവിയേഷനാണ്. എയര്‍പോര്‍ട്ട്, പൈലറ്റ്, കാബിന്‍ ക്രൂ എന്നിവര്‍ക്കായുള്ള പരിശീലന കോഴ്സുകളാണ് ഇത്തിഹാദ് വാഗ്ദാനം ചെയ്യുന്നത്. ഫാല്‍ക്കണ്‍ ഏവിയേഷന്റെ സഹകരണത്തോടെയാണ് അബുദാബിയിലും ദുബായിലും വെര്‍ട്ടിപോര്‍ട്ട് ശൃംഖല വികസിപ്പിക്കുന്നത്.

മൂല്യനിര്‍ണയത്തിനായി ആദ്യ പറക്കുംകാര്‍ ആര്‍ച്ചര്‍ ഏവിയേഷന്‍ യു.എസ്. എയര്‍ ഫോഴ്സിന് കൈമാറിയിരുന്നു. യാത്രാസേവനങ്ങള്‍ ആരംഭിക്കുന്നതിനുമുന്നോടിയായി സെപ്റ്റംബറോടെ പറക്കുംകാറുകള്‍ 400-ലേറെ പരീക്ഷണ പറക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുണ്ട്.

എയര്‍ കാറുകളുടെ ഭാരം, പ്രകടനനിലവാരം തുടങ്ങിയവ വിലയിരുത്താനും ആവശ്യമായ മാറ്റങ്ങള്‍ നടത്താനും പരീക്ഷണപ്പറക്കലുകള്‍ നിര്‍ണായകമായിട്ടുണ്ട്. പൈലറ്റുള്‍പ്പടെ അഞ്ചുപേര്‍ക്ക് സഞ്ചരിക്കാവുന്ന ചെറുവിമാനങ്ങള്‍ പ്രവര്‍ത്തനക്ഷമമാകുന്നതോടെ ദുബായ്-അബുദാബി യാത്രാസമയം 90 മിനിറ്റില്‍നിന്ന് 10 മുതല്‍ 20 മിനിറ്റുവരെയായി കുറയും.

ഇതിനായി ഏകദേശം 800 ദിര്‍ഹം മുതല്‍ 1500 ദിര്‍ഹം വരെയാണ് ചെലവ് കണക്കാക്കുന്നത്. സ്വകാര്യയാത്രകള്‍ക്ക് ആഡംബര എയര്‍ ടാക്‌സികളും ലഭ്യമാക്കും. കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കാനും വിദേശനിക്ഷേപങ്ങള്‍ ആകര്‍ഷിക്കാനും ആയിരക്കണക്കിന് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും എയര്‍ ടാക്‌സി സര്‍വീസുകള്‍ക്ക് സാധിക്കുമെന്നാണ് വിലയിരുത്തല്‍.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6