Skip to content

chithrodayamflashnews.com

November 28, 2026 1:25 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

ശിഖണ്ഡികളെ മുൻ നിറുത്തി തിരഞ്ഞെടുപ്പ് വിജയിക്കാമെന്ന് സതീശൻ കരുതണ്ട

ശിഖണ്ഡികളെ മുൻ നിറുത്തി തിരഞ്ഞെടുപ്പ് വിജയിക്കാമെന്ന് സതീശൻ കരുതണ്ട

സന്ദീപ് വാര്യരെ രൂക്ഷമായി വിമർശിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. ശിഖണ്ഡിയെ മുന്നിൽ നിറുത്തിയിട്ടും കൗരവപ്പട തോറ്റു പോയില്ലേ? ആകാശത്ത് പറന്നു നടക്കുന്ന അപ്പൂപ്പൻ താടികളിലല്ല. ഭൂമിയിൽ കാലുറപ്പിച്ചു നിൽക്കുന്ന പതിനായിരക്കണക്കിന് സംഘപരിപാവർ പ്രവർത്തകരുടെ ശക്തിയെന്താണെന്ന് വോട്ടെണ്ണുമ്പോൾ മനസിലാകുമെന്ന് സുരേന്ദ്രൻ പറഞ്ഞു.

എസ്‌ഡിപിഐയേയും പിഎഫ്ഐയേയും കൂട്ടുപിടിച്ച് ശിഖണ്ഡികളെ മുൻ നിറുത്തി തിരഞ്ഞെടുപ്പ് ജയിക്കാമെന്നത് വി.ഡി സതീശന്റെ വ്യാമോഹം മാത്രമാണ്. ഈ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ സതീശൻ പ്രതിപക്ഷ സ്ഥാനം രാജി വയ്‌ക്കേണ്ടി വരും. ബലിദാനികളെ അപമാനിച്ചവർക്ക് വോട്ടില്ല. പുറത്താക്കാൻ മാത്രം സന്ദീപ് വാര്യർ ആരുമല്ല. അയാളുടെ കഴിവ് എന്താണെന്ന് അയാൾ തെളിയിക്കട്ടെ. ഭിക്ഷാംദേഹികളെ സ്വീകരിക്കുന്ന പണിയല്ലേ കോണ്‍ഗ്രസിന് എന്നും സുരേന്ദ്രൻ ചോദിച്ചു.അതേസമയം, സന്ദീപ് വാര്യര്‍ ക്രിസ്റ്റല്‍ ക്ലിയറായ ആളാണെന്നും അദ്ദേഹം പാര്‍ട്ടിയിലേക്ക് വന്നാല്‍ ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുമെന്ന് എം.വി ഗോവിന്ദനും എ.കെ. ബാലനും എം.ബി രാജേഷും ഉള്‍പ്പെടെയുള്ളവര്‍ പറഞ്ഞിട്ടുണ്ടെന്നും അത് ഞങ്ങളും ശരിവയ്ക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. കോണ്‍ഗ്രസില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സന്ദീപ് വാര്യര്‍ പ്രകടിപ്പിച്ച താത്പര്യത്തെ ഞങ്ങള്‍ സ്വാഗതം ചെയ്തു. വെറുപ്പിന്റെ കട വിട്ട് സ്നേഹത്തിന്റെ കടയിലേക്ക് വരുന്നതിനെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6