Skip to content

chithrodayamflashnews.com

November 28, 2026 1:25 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

സംസ്ഥാന പീഡോഡോൻടിക്ക് പിജി കൺവൻഷൻ സമാപിച്ചു.

സംസ്ഥാന പീഡോഡോൻടിക്ക് പിജി കൺവൻഷൻ സമാപിച്ചു.

ഉള്ളിയേരി കേരള പീഡോഡോൻടിക് സൊസൈറ്റിയും ശ്രീ ആഞ്ജനേയ ഇൻസ്‌റ്റിട്യൂട്ട് ഓഫ് ഡെൻ്റൽ സയൻസും ഒരുമിച്ച് സംഘടിപ്പിച്ച ‘പീഡോസീൽ 2024’ – കേരള സ്റ്റേറ്റ് പിജി കൺവൻഷൻ സമാപിച്ചു.

കേരളത്തിനകത്തും പുറത്തുമായി ഇരുന്നൂറിൽ അധികം ഡോക്ടർമാരുടെ പ്രാതിനിധ്യത്തോടെ നവംബർ 16,17 തീയ്യതികളിലാണ് കൺവൻഷൻ നടന്നത്. കേരളത്തിനു പുറത്തും അകത്തും നിന്നുമായി പന്ത്രണ്ടോളം വിദഗ്‌ധ ഡോക്‌ടർമാരുടെ ക്ലാസുകളും പതിനഞ്ചോളം സ്‌റ്റാളുകളിലായി ഡെൻ്റൽ എക്‌സിബിഷനും ഉണ്ടായിരുന്നു. ശ്രീ ആഞ്ജനേയ മെഡിക്കൽ ട്രസ്‌റ്റ്‌ ചെയർമാൻ വി. അനിൽകുമാർ ഉദ്‌ഘാടനം നിർവ്വഹിച്ചു. കേരള പീഡോഡോൺടിക് സൊസൈറ്റി പ്രസിഡൻ്റും ആലപ്പുഴ ഡെൻ്റൽ കോളേജ് പ്രിൻസിപ്പലുമായ ഡോ:അനുപം കുമാർ അധ്യക്ഷത വഹിച്ചു.
മലബാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ പി.വി നാരായണൻ, ഡെൻ്റൽ കോളേജ് പ്രിൻസിപ്പൽ ഡോ : പി. വി. ഗോപിനാഥ്, ഡെൻ്റൽ കോളേജ് ഡീൻ ഡോ.പി. എം.സുനിൽ, സൂപ്രണ്ട് ഡോ. സുജി ദിനേഷ്, പീഡോഡോൻടിക് വിഭാഗം തലവനായ ഡോ.സമീർ പുനത്തിൽ എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. കേരള പീഡോഡോന്റിക് സൊസൈറ്റിയുടെ സെക്രട്ടറി ഡോ. അനൂപ് ഹാരിസ്, വൈസ് പ്രസിഡന്റ്‌ ഡോ: രാജു സണ്ണി എന്നിവർ നന്ദി അറിയിച്ചു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6