Skip to content

chithrodayamflashnews.com

November 28, 2026 1:25 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

വെണ്ണക്കരയിൽ പോളിംഗ് ബൂത്തിലെത്തി രാഹുൽ മാങ്കൂട്ടത്തിൽ, തടഞ്ഞ് എൽഡിഎഫ്, ബിജെപി പ്രവർത്തകർ, സംഘർഷം

വെണ്ണക്കരയിൽ പോളിംഗ് ബൂത്തിലെത്തി രാഹുൽ മാങ്കൂട്ടത്തിൽ, തടഞ്ഞ് എൽഡിഎഫ്, ബിജെപി പ്രവർത്തകർ, സംഘർഷം

വെണ്ണക്കരയിൽ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ പോളിംഗ് ബൂത്തിലെത്തിയതുമായി ബന്ധപ്പെട്ട് സംഘർഷം. സ്ഥാനാർത്ഥി ബൂത്തിൽ കയറി വോട്ട് ചോദിച്ചെന്ന് എൽഡിഎഫ്, ബിജെപി പ്രവർത്തകർ ആരോപിച്ചു. ഇരുപാർട്ടി പ്രവർത്തകരും ചേർന്ന് രാഹുലിനെ തടഞ്ഞതോടെ സ്ഥലത്ത് സംഘർഷമുണ്ടായി. ഇവിടെ കൂടുതൽ പൊലീസ് എത്തിയിട്ടുണ്ട്. സംഘർഷ സാദ്ധ്യത നിലനിൽക്കുന്നതിനാലാണിത്

എൽഡിഎഫ്, ബിജെപി പ്രവർത്തകർ അനാവശ്യമായി സംഘർഷമുണ്ടാക്കുകയാണെന്നും തന്നെ ഇരു പാർട്ടിക്കാരും ചേർന്നാണ് തടഞ്ഞതെന്നും രാഹുൽ പറഞ്ഞു. മറ്റ് സ്ഥാനാർത്ഥികളും പോളിംഗ് ബൂത്തിൽ എത്തുന്നുണ്ടല്ലോ എന്നും രാഹുൽ ചോദിച്ചു.പോളിംഗ് അവസാന മണിക്കൂറിലേക്ക് കടന്ന സമയം ഇതുവരെ 67.53 ശതമാനമാണ് വോട്ട് ചെയ്‌തത്. രാവിലെ മന്ദഗതിയിലായിരുന്ന പോളിംഗ് ഉച്ചയ്‌ക്ക് ശേഷമാണ് ശക്തമായത്. പാലക്കാട് നഗരസഭയിൽ ഇതുവരെ 66.42 ശതമാനവും മറ്റ് പഞ്ചായത്തുകളുടെ കണക്കെടുത്താൽ കണ്ണാടിയിൽ 66.33 ശതമാനവും പിരിയാരിയിൽ 67.55 ശതമാനവും മാത്തൂരിൽ 64.63 ശതമാനവുമാണ് ഇതുവരെയുള്ള പോളിംഗ്.എൻഡിഎ സ്ഥാനാർത്ഥി സി. കൃഷ്ണകുമാർ അയ്യപ്പുരം ഗവ. എൽ.പി. സ്‌കൂളിൽ എത്തി രാവിലെ വോട്ട് ചെയ്തു. വികസനത്തിനായി ജനങ്ങൾ വോട്ട് ചെയ്യുമെന്നാണ് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞത്.
അതേസമയം, മണപ്പുള്ളിക്കാവ് ട്രൂലൈൻ പബ്ലിക് സ്‌കൂളിലെ എൺപത്തിയെട്ടാം നമ്പർ ബൂത്തിലെ വിവിപാറ്റിലുണ്ടായ തകരാർ വോട്ടെടുപ്പ് വൈകിപ്പിച്ചു. എൽഡിഎഫ് സ്ഥാനാർത്ഥി ഡോ. പി സരിന് ഇവിടെയായിരുന്നു വോട്ട്. രാവിലെ അരമണിക്കൂറോളം കാത്തിരുന്ന് അദ്ദേഹം മടങ്ങി. ഉച്ചയ്ക്ക് ശേഷമെത്തി വോട്ട് ചെയ്‌തു. പാലക്കാട്ടെ ജനങ്ങളുടെ മനസ് തനിക്കൊപ്പമാണെന്ന് സരിൻ പ്രതികരിച്ചു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6