Skip to content

chithrodayamflashnews.com

November 28, 2026 1:16 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

ഉത്തർ പ്രദേശിലെ സംബാലിൽ സംഘർഷം: മസ്ജിദിൽ സർവേക്കെത്തിയവർക്ക് നേരെ അക്രമം, രണ്ട് മരണം

ഉത്തർ പ്രദേശിലെ സംബാലിൽ സംഘർഷം: മസ്ജിദിൽ സർവേക്കെത്തിയവർക്ക് നേരെ അക്രമം, രണ്ട് മരണം

യുപിയിലെ സംഭാലിലെ ജുമാ മസ്ജിദിൽ സർവേയ്ക്കിടെയുണ്ടായ സംഘർഷത്തിൽ രണ്ട് പേർ മരിച്ചു. ജില്ലാ എസ്പി ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. കോടതി ഉത്തരവിനെ തുടർന്ന് ഷാഹി ജമാ മസ്ജിദിൽ സർവേ നടത്താൻ എത്തിയ അഭിഭാഷക കമ്മീഷനും പോലീസിനും നേരെ ഒരുകൂട്ടമാളുകൾ കല്ലെറിഞ്ഞതിനെ തുടർന്നാണ് സംഘർഷമുണ്ടായത്.

പ്രതിഷേധക്കാർ ചില വാഹനങ്ങൾക്കും തീയിട്ടു. തുടർന്ന് പോലീസ് ലാത്തിചാർജ് നടത്തി, കണ്ണീർ വാതകം പ്രയോ​ഗിച്ചു. സ്ഥലത്ത് സംഘർഷാവസ്ഥ തുടരുകയാണ്.
മസ്ജിദ് പണിയുന്നതിനായി ക്ഷേത്രം തകർത്തുവെന്ന പരാതിയിൽ സർവ്വേയ്ക്ക് കോടതി ഉത്തരവിടുകയായിരുന്നു. സർവേ സംഘം
എത്തിയതോടെ ഷാഹി ജുമാമസ്ജിദിനു സമീപം നൂറുകണക്കിന് പ്രതിഷേധക്കാർ തടിച്ചുകൂടി. കനത്ത പോലീസ് വിന്യാസത്തിൻ്റെ അകമ്പടിയോടെ എത്തിയ സർവേ സംഘത്തിന് നേരെ ജനക്കൂട്ടം കല്ലെറിഞ്ഞതോടെ രംഗം അക്രമാസക്തമാവുകയായിരുന്നു.

നവംബർ 19ന് കേരള ദേവി ക്ഷേത്ര കമിറ്റിയുടെ അംഗങ്ങൾ കോടതിയിൽ ഹരജി നൽകിയതിനെ തുടർന്നാണ് പള്ളിയുടെ സർവേക്ക് കളമൊരുങ്ങിയത്. ചാൻഡൗസിയിലെ സിവിൽ സീനിയർ ഡിവഷൻ കോടതിയിലാണ് ഇവർ ഹരജി സമർപ്പിച്ചത്. ഷാഹി ജുമുഅ മസ്ജിദ് മുമ്പ് ശ്രീ ഹരിഹർ ക്ഷേത്രമായിരുന്നുവെന്നാണ് ഹരജിക്കാർ ആരോപിക്കുന്നത്.
ബാബറിന്റെ ഭരണകാലത്ത് 1529ലാണ് ഇത് പള്ളിയായി മാറ്റിയതെന്നും ഹർജിക്കാർ ആരോപിച്ചു. ഹർജി പരിഗണിച്ച കോടതി ജഡ്ജി ആദിത്യ സിങ് സർവേക്ക് ഉത്തരവിടുകയും ഇതിന്റെ ഫോട്ടോയും വിഡിയോയും എടുത്ത് സൂക്ഷിക്കാൻ നിർദേശിക്കുകയും ചെയ്തു. പിന്നീട് അന്ന് വൈകുന്നേരം തന്നെ സർവേ നടത്തുകയും ചെയ്തു. ഇതിന് പിന്നാലെ ഇന്ന് വിശദമായ സർവേ നടന്നത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രദേശത്ത് സംഘർഷം രൂക്ഷമായതിനാൽ കനത്ത പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. അഞ്ചിൽ കൂടുതൽ ആളുകൾ കൂട്ടംകൂടുന്നത് തടയാൻ പ്രദേശത്ത് നിരോധനാജ്ഞയും ഏർപ്പെടുത്തിയിട്ടുണ്ട്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6