Skip to content

chithrodayamflashnews.com

November 28, 2026 1:16 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

ഞാൻ പഴി കേൾക്കാൻ വിധിക്കപ്പെട്ടവൻ, പരാജയത്തിന്റെ ഉത്തരവാദിത്തം എനിക്ക്” ; കെ സുരേന്ദ്രൻ

ഞാൻ പഴി കേൾക്കാൻ വിധിക്കപ്പെട്ടവൻ, പരാജയത്തിന്റെ ഉത്തരവാദിത്തം എനിക്ക്” ; കെ സുരേന്ദ്രൻ

പാലക്കാട്ടെ തോൽവിയുടെ പഴി കേൾക്കാൻ വിധിക്കപ്പെട്ടവനാണ് താൻ എന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. പരാജയത്തിന്റെ മുഴുവൻ ഭാരവും സി. കൃഷ്‌ണകുമാറിൽ വയ്‌ക്കേണ്ടതില്ലെന്നും, പാലക്കാട് സ്ഥാനാർത്ഥിയാകാൻ കൃഷ്‌ണകുമാർ ആഗ്രഹിച്ചിരുന്നില്ലെന്നും സുരേന്ദ്രൻ വ്യക്തമാക്കി.
ഇ. ശ്രീധരനുമായി താരതമ്യം ചെയ്യുമ്പോൾ കൃഷ്‌ണകുമാറിന് അത്രയും വോട്ടുകൾ സമാഹരിക്കാൻ കഴിഞ്ഞില്ല എന്നത് വസ്തുതയാണ്. അത് അംഗീകരിക്കുന്നു. താൻ സ്ഥാനമൊഴിയണമോ വേണ്ടയോ എന്നത് തീരുമാനിക്കേണ്ടത് കേന്ദ്ര നേതൃത്വമാണ്. അതിൽ വ്യക്തിപരമായ ഇഷ്‌ടാനിഷ്‌ടങ്ങൾക്ക് യാതൊരു പ്രാധാന്യവുമില്ലെന്നും കെ. സുരേന്ദ്രൻ വ്യക്തമാക്കി.
തിരഞ്ഞെടുപ്പിലെ വിജയപരാജയങ്ങളുടെ ധാർമ്മികമായ ഉത്തരവാദിത്തം ടീമിനെ നയിക്കുന്ന ആളെന്ന നിലയിൽ സംസ്ഥാന അദ്ധ്യക്ഷനാണ്. മറ്റാർക്കും അതിൽ ഉത്തരവാദിത്തമില്ല. സ്ഥാനാർത്ഥി നിർണയത്തിലായാലും, തിരഞ്ഞെടുപ്പ് പ്രചരണത്തിലായാലും മൂന്ന് മണ്ഡലത്തിലേയും പ്രാഥമിക ഉത്തരവാദിത്തം സംസ്ഥാന അദ്ധ്യക്ഷനാണ്. എന്റെ പ്രവർത്തനത്തിൽ എന്തെങ്കിലും വീഴ്‌ച ഉണ്ടായിട്ടുണ്ടെങ്കിൽ അത് ഓഡിറ്റ് ചെയ്യപ്പെടണം, ഓഡിറ്റ് ചെയ്യപ്പെടും. ഞാൻ നിൽക്കണോ പോണോ എന്ന് പാർട്ടി കേന്ദ്ര നേതൃത്വം തീരുമാനിക്കും.പാലക്കാട് നഗരസഭയിൽ മാത്രമല്ല കണ്ണാടി, പിരായി, മാത്തൂർ പഞ്ചായത്തുകളിലും വോട്ട് വ്യത്യാസമുണ്ടായിട്ടുണ്ട്. ഇതിൽ കൃത്യമായ പരിശോധനയുണ്ടാകും. നഷ്‌ടപ്പെട്ട പിന്തുണ തിരിച്ചുപിടിക്കാനുള്ള ശ്രമമുണ്ടാകും. ശോഭ സുരേന്ദ്രൻ ഒരു അട്ടിമറിയും നടത്തിയിട്ടില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. സി. കൃഷ്‌ണകുമാറിനെതിരായ പാലക്കാട് നഗരസഭാ അദ്ധ്യക്ഷയുടെ വിമർശനം പരിശോധിക്കുമെന്നും സുരേന്ദ്രൻ വ്യക്തമാക്കി

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6