Skip to content

chithrodayamflashnews.com

November 28, 2026 1:17 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾക്കായി സംസാരിച്ചു; ബംഗ്ലാദേശിൽ ഹൈന്ദവ ആത്മീയ നേതാവ് അറസ്റ്റിൽ; ഇന്ത്യ ഇടപെടണമെന്ന് അഭ്യർത്ഥിച്ച് ഇസ്‌കോൺ

മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾക്കായി സംസാരിച്ചു; ബംഗ്ലാദേശിൽ ഹൈന്ദവ ആത്മീയ നേതാവ് അറസ്റ്റിൽ; ഇന്ത്യ ഇടപെടണമെന്ന് അഭ്യർത്ഥിച്ച് ഇസ്‌കോൺ

ബംഗ്ലാദേശിൽ ഹൈന്ദവ ആത്മീയ നേതാവ് ചിന്മയ് കൃഷ്ണദാസ് ബ്രഹ്‌മചാരിയെ അറസ്റ്റ് ചെയ്ത സംഭവത്തിൽ ഇടപെടണമെന്നും അടിയന്തര നടപടി സ്വീകരിക്കണമെന്നും കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിച്ച് ഇസ്‌കോൺ. മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി ശക്തമായ പ്രതിഷേധ പരിപാടികൾ ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടത്തിയിരുന്നു. ധാക്ക വിമാനത്താവളത്തിൽ നിന്നും ഇദ്ദേഹത്തെ അറസ്റ്റ് ചെയ്ത് രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയെന്നാണ് റിപ്പോർട്ട്

രാജ്യദ്രോഹക്കുറ്റമടക്കം ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. കേന്ദ്രസർക്കാർ ഈ വിഷയത്തിൽ ഇടപെടണമെന്നും, ബംഗ്ലാദേശ് സർക്കാരിനോട് ഈ വിഷയത്തിൽ സംസാരിക്കണമെന്നും, ഇസ്‌കോൺ ഒരു ഭക്തിപ്രസ്ഥാനമാണെന്നും ഇവർ സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു. ഇസ്‌കോണിന്റെ പേരിൽ ബംഗ്ലാദേശ് ഉയർത്തുന്ന ആരോപണങ്ങൾ തീർത്തും അടിസ്ഥാനരഹിതമാണ്. ലോകത്തെ ഒരു ഭീകരസംഘടനയുമായും ഇസ്‌കോണിന് ബന്ധമില്ല. അത്തരം ആരോപണങ്ങൾ ബാലിശമാണ്. ചിന്മയ് കൃഷ്ണദാസ് ബ്രഹ്‌മചാരിയെ ഉടൻ മോചിപ്പിക്കണമെന്നാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും ഇവർ പറയുന്നു.

രാജ്യത്ത് ഹിന്ദുക്കൾ നേരിടുന്ന അതിക്രമങ്ങളും വിവേചനങ്ങളും വർദ്ധിച്ച് വരുന്നതിനെതിരെ രംഗ്പൂരിൽ നടന്ന റാലിയെ കഴിഞ്ഞ ദിവസം ചിന്മയ് കൃഷ്ണദാസ് അഭിസംബോധന ചെയ്ത് സംസാരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇദ്ദേഹത്തിന്റെ മോചനം ആവശ്യപ്പെട്ടും രാജ്യത്തിന്റെ പല ഭാഗങ്ങളിലും പ്രതിഷേധ റാലികൾ നടക്കുന്നുണ്ട്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6