Skip to content

chithrodayamflashnews.com

November 28, 2026 1:04 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

ഷെയര്‍ചാറ്റിലൂടെ കൂടുതൽ അടുത്തു; പരിചയം ദൃഢമായി; സൗഹൃദം മറയാക്കി സ്ത്രീയുടെ സ്വര്‍ണം തട്ടിയെടുത്തു; യുവാവ് മുങ്ങി; ലോഡ്ജിലെ സുഖവാസത്തിനിടെ കുടുങ്ങി..

ഷെയര്‍ചാറ്റിലൂടെ കൂടുതൽ അടുത്തു; പരിചയം ദൃഢമായി; സൗഹൃദം മറയാക്കി സ്ത്രീയുടെ സ്വര്‍ണം തട്ടിയെടുത്തു; യുവാവ് മുങ്ങി; ലോഡ്ജിലെ സുഖവാസത്തിനിടെ കുടുങ്ങി..

ഫറോക്ക്: സോഷ്യൽ മീഡിയയുടെവരവോടു കൂടി വളരെ പെട്ടന്നാണ് സൗഹൃദങ്ങൾ വളരുന്നത്. നമ്മൾ ഒരിക്കലും കണ്ടിട്ടില്ലാത്ത ആളുമായി പെട്ടെന്ന് പരിചയത്തിലാക്കും. എന്നാൽ, ചില നേരങ്ങളിൽ ഈ പ്രവർത്തി ദോഷമാകാറുണ്ട്. അങ്ങനെയൊരു സംഭവമാണ് ഇപ്പോൾ നടന്നിരിക്കുന്നത്.

ഷെയർ ചാറ്റിലൂടെ പരിചയപ്പെട്ട് സ്ത്രീയുടെ നാലേകാൽ പവൻ സ്വർണം തട്ടി എടുത്ത യുവാവിനെ ഫറോക്ക് പോലീസ് കൈയ്യോടെ പൊക്കി. പരപ്പനങ്ങാടി കൊട്ടത്തറ ഉള്ളിശ്ശേരിവീട്ടിൽ വിവേക് (31) നെയാണ് ഫറോക്ക് സ്റ്റേഷൻ ഓഫീസർ ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്.

വൈദ്യരങ്ങാടി സ്വദേശിനിയെ ഷെയർ ചാറ്റ് വഴി പരിചയപ്പെട്ട വിവേക് സ്വർണം തട്ടിയെടുത്തശേഷം ഇയാൾ മുങ്ങിനടക്കുകയായിരുന്നു. സ്വർണം വിറ്റശേഷം ആ പണം ഉപയോഗിച്ച് തിരൂരങ്ങാടിയിലെ ലോഡ്ജിൽ മുറിയെടുത്ത് ആഡംബരജീവിതം നയിക്കുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.

വിവേക് ലോഡ്‌ജിൽ ഒളിച്ചുതാമസിക്കുന്ന വിവരമറിഞ്ഞ ഫറോക്ക് സ്റ്റേഷൻ ഓഫീസർ ശ്രീജിത്തും എ.എസ്.ഐ. അബ്ദുൾറഹിം, സി.പി.ഒ. അഷറഫ് എന്നിവരടങ്ങിയ സംഘം സ്ഥലത്തെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് നടത്തിയ ചോദ്യംചെയ്യലിലാണ് ചെട്ടിപ്പടിയിലെ സ്വർണക്കടയിൽ സ്വർണം വിറ്റവിവരം അറിയുന്നത്.

ഫറോക്ക് എസ്.ഐ. അനൂപിന്റെ നേതൃത്വത്തിലുള്ള സംഘം ചെട്ടിപ്പടിയിലെ ജൂവലറിയിലെത്തി സ്വർണം കണ്ടെടുത്തിട്ടുണ്ട്. സി.പി.ഒ.മാരായ സാബു, ജിതിൻ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6