Skip to content

chithrodayamflashnews.com

Asnap 1409

കുരങ്ങന്‍ യുവാവിന്റെ ഫോണ്‍ തട്ടിയെടുത്ത് കോള്‍ അറ്റന്‍ഡ് ചെയ്തു; തിരികെ കിട്ടിയത് മണിക്കൂറുകള്‍ക്കു ശേഷം

കുരങ്ങന്‍ യുവാവിന്റെ ഫോണ്‍ തട്ടിയെടുത്ത് കോള്‍ അറ്റന്‍ഡ് ചെയ്തു; തിരികെ കിട്ടിയത് മണിക്കൂറുകള്‍ക്കു ശേഷം

കുരങ്ങുകൾ മനുഷ്യരെ കാണുമ്പോൾ കൈകളിൾ എന്തെങ്കിലും ഉണ്ടെങ്കിൽ അത് കൊണ്ടുപോകുന്നതും ഭക്ഷണം തട്ടിപ്പറിച്ചു കൊണ്ടുപോകുന്നതുമൊക്കെ നമ്മൾ കാണുന്നതാണ്.

കുരങ്ങന് ഇപ്പോൾ വേണ്ടത് ഇതൊന്നുമല്ല. നമ്മുടെ കൈയിലെ മൊബൈൽ ഫോണും വേണം ഇവർക്ക്. ഇത്തരത്തിലുളള രസകരവും ആശ്ചര്യവും നിറഞ്ഞ ഒരു കാഴ്ചയാണ് തിരൂരിൽ കുറച്ചു ദിവസങ്ങൾക്ക് മുമ്പ് സംഭവിച്ചത്.

മലപ്പുറം തിരൂരിൽ ഒരു കുരങ്ങന് യുവാവിന്റെ മൊബൈൽ ഫോൺ അടിച്ചുമാറ്റുകയായിരുന്നു. തിരൂരിലെ സംഗമം റസിഡന്ന്സിയുടെ മുകൾ നിലയിൽ അലൂമിനിയം ഫാബ്രിക്കേഷൻ ജോലിക്ക് വന്ന ആളുടെ മൊബൈൽ ഫോണാണ് കുരങ്ങന് എടുത്തോണ്ട് പോയത്.

ഷീറ്റിനു മുകളിൽ ഫോൺ വെച്ച് ജോലി ചെയ്യുകയായിരുന്നു യുവാവ്. നിമിഷനേരം കൊണ്ട് ഫോൺ കൈക്കലാക്കിയ കുരങ്ങന് ഫോണുമായി തെങ്ങിലേക്ക് കയറിപ്പോയി. ഇതോടെ കുരങ്ങനിൽ നിന്നു ഫോൺ തിരിച്ചുപിടിക്കാനായി നാട്ടുകാരും ഒപ്പം ചേർന്നു. ഇതോടെ ബഹളവും ആളുകളുടെ കല്ലേറുമായി. പൊറുതിമുട്ടിയ കുരങ്ങൻ ഫോണുമായി കവുങ്ങിലേക്ക് കയറിപ്പോയി.

അപ്പോഴാണ് ഫോണിലേക്ക് ഒരു കോൾ വരുന്നത്. എന്നാൽ ഈ ശബ്ദം കേൾക്കുന്നതോടെ ഫോൺ താഴെയിടുമെന്ന് എല്ലാവരും വിചാരിച്ചു എന്നാൽ കോള് അറ്റൻഡ് ചെയ്ത് ഫോൺ ചെവിയിൽ വയ്ക്കുകയായിരുന്നു കുരങ്ങൻ ചെയ്തത്. ഇതുകണ്ട് ആളുകൾക്ക് കൗതുകമായി. മണിക്കൂറുകൾ കഴിഞ്ഞതിനുശേഷം മറ്റൊരു കവുങ്ങിലേക്ക് ചാടുന്നതിനിടയിൽ ഫോൺ കുരങ്ങന്റെ കൈയിൽ നിന്നും താഴേക്കു വീണു. ഇതോടെ യുവാവിന് ഫോൺ തിരിച്ചു കിട്ടുകയായിരുന്നു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6