Skip to content

chithrodayamflashnews.com

November 28, 2026 12:49 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

ഈ വഴീക്കൂടെ ഞങ്ങൾക്ക് പോകാൻ പറ്റാത്ത അവസ്ഥയാ, പത്തറുപത് ആളുകളായി ഇവിടെ വച്ചു മരിക്കുന്നു”, വൻപ്രതിഷേധവുമായി നാട്ടുകാർ

ഈ വഴീക്കൂടെ ഞങ്ങൾക്ക് പോകാൻ പറ്റാത്ത അവസ്ഥയാ, പത്തറുപത് ആളുകളായി ഇവിടെ വച്ചു മരിക്കുന്നു”, വൻപ്രതിഷേധവുമായി നാട്ടുകാർ

കല്ലടിക്കോട് സിമന്റ് കയറ്റി വന്ന ലോറി മറിഞ്ഞ് നാല് കുട്ടികൾ മരിച്ച സംഭവത്തിൽ വൻ പ്രതിഷേധവുമായി നാട്ടുകാർ. നിരവധി പേർ മരണപ്പെട്ടത് റോഡിന്റെ ശോചനീയാവസ്ഥ കാരണമാണെന്നും, ഉത്തരവാദിത്തപ്പെട്ടവർ വന്ന് തീരുമാനമുണ്ടാക്കാതെ പിന്തിരിയില്ലെന്നും നാട്ടുകാർ വ്യക്തമാക്കി. നൂറിലധികം വരുന്ന പ്രദേശവാസികളാണ് സംഭവസ്ഥലത്ത് പ്രതിഷേധവുമായി എത്തിയിട്ടുള്ളത്.

”വരട്ടെ കളക്‌ടറോ മറ്റു വലിയ ആൾക്കാരോ വരട്ടെ…ഈ റോഡ് നന്നാക്കാൻ പറ്റിയില്ലെങ്കിൽ പിന്നെ എന്താണ്? ഈ വഴീക്കൂടെ ഞങ്ങൾക്ക് പോകാൻ പറ്റാത്ത അവസ്ഥയാ.. എന്ത് വിശ്വസിച്ച് കുട്ടികളെ വിടും. ഇന്നും ഇന്നലെയും തുടങ്ങിയതല്ല ഇവിടുത്തെ അപകടം. പത്തറുപത് ആളുകളായി ഇവിടെ വച്ചു മരിക്കുന്നു. ഇതിനൊരു തീരുമാനം ഉണ്ടായിട്ട് പോയാൽ മതി എല്ലാവരും. ”- നാട്ടുകാർ ആവശ്യപ്പെട്ടു.
കോഴിക്കോട്-പാലക്കാട് ദേശീയ പാതയിൽ കല്ലടിക്കോട് പനയമ്പാടത്താണ് സംഭവം. മണ്ണാർകാട് ഭാഗത്തേക്ക് സിമന്റുമായി പോയ ലോറിയാണ് മറിഞ്ഞത്. കരിമ്പ ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികളായ നാല് പെൺ കുട്ടികളാണ് മരിച്ചത്. ഇർഫാന, മിത, റിദ, ആയിഷ എന്നിവരാണ് മരിച്ചത്.വൈകിട്ട് നാലുമണിയോടെ പരീക്ഷ കഴിഞ്ഞിറങ്ങിയ വിദ്യാർത്ഥിനികൾ വീട്ടിലേക്കു മടങ്ങാൻ ബസ് സ്റ്റോപ്പിൽ നിൽക്കുമ്പോഴായിരുന്നു അപകടം. നിയന്ത്രണം വിട്ട ലോറി പാഞ്ഞുവരുന്നതു കണ്ട് ഒരു വിദ്യാർത്ഥിനി ചാടിമാറി. മറ്റു കുട്ടികളുടെ മുകളിലേക്കു ലോറി മറിയുകയായിരുന്നു. മൂന്ന് കുട്ടികൾ സംഭവ സ്ഥലത്ത് വച്ചും, ഗുരുതരമായി പരിക്കേറ്റ ഒരുകുട്ടി ആശുപത്രിയിൽ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്. മരിച്ച മൂന്ന് വിദ്യാർത്ഥികളുടെ മൃതദേഹം തച്ചമ്പാറ ഇസാഫ് ആശുപത്രിയിലും ഒരു വിദ്യാർത്ഥിയുടെ മൃതദേഹം മണ്ണാർക്കാട് മദർ കെയർ ആശുപത്രിയിലുമാണുള്ളത്

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6