Skip to content

chithrodayamflashnews.com

November 28, 2026 12:49 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

ചായ കുടിക്കാൻ ഇനി 200 രൂപ വേണ്ട; വിമാനത്താവളത്തിൽ മിതമായ നിരക്കിൽ ഭക്ഷണം; ഉഡാൻ യാത്രി കഫെയുമായി വ്യോമയാന മന്ത്രാലയം

ചായ കുടിക്കാൻ ഇനി 200 രൂപ വേണ്ട; വിമാനത്താവളത്തിൽ മിതമായ നിരക്കിൽ ഭക്ഷണം; ഉഡാൻ യാത്രി കഫെയുമായി വ്യോമയാന മന്ത്രാലയം

ഉയർന്ന വില നൽകാൻ ബുദ്ധിമുട്ടുള്ളതിനാൽ വിമാനത്താവളങ്ങളിൽ നിന്ന് ഭക്ഷണം കഴിക്കാൻ മിക്കവർക്കും മടിയാണ്. ഇതിന് പരിഹാരമായി ‘ഉഡാൻ യാത്രി കഫെ’ അവതരിപ്പിച്ച് വ്യോമയാന മന്ത്രാലയം. കൊൽക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്ര ബോസ് വിമാനത്താവളത്തിൽ ആരംഭിച്ച ആദ്യ കഫെയുടെ ഉദ്ഘാടനം വ്യോമയാന മന്ത്രി കെ രാംമോഹൻ നിർവഹിച്ചു.

നേതാജി സുഭാഷ് ചന്ദ്രബോസ് ഇൻ്റർനാഷണൽ എയർപോർട്ടിന്റെ 100-ാം വാർഷികവും ഉഡാൻ പദ്ധതിയുടെ എട്ടാം വാർഷികവും പ്രമാണിച്ചാണ് കൊൽക്കത്ത വിമാനത്താവളത്തിനെ ഇതിനായി തിരഞ്ഞെടുത്തത്. പദ്ധതി വിജയകരമായാൽ ഏയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ മറ്റ് വിമാനത്താവളങ്ങളിലേക്കും ഇത് വ്യാപിപ്പിക്കും. മിതമായ നിരക്കിൽ വാട്ടർ ബോട്ടിലുകൾ, ചായ, കാപ്പി, ലഘുഭക്ഷണം തുടങ്ങി അവശ്യ വസ്തുക്കൾ വരെ ഉഡാൻ യാത്രി കഫെയിൽ നിന്നും ലഭ്യമാകും.

നേരത്തെ ചെലവു കുറഞ്ഞ വിമാനയാത്ര സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രസർക്കാർ ഉഡാൻ പദ്ധതി നടപ്പാക്കിയത്. ഇതോടെയാണ് ആഭ്യന്തര യാത്രക്കാർ കൂട്ടത്തൊടെ ആകാശയാത്രയിലേക്ക് മാറിയത്. കൂടിയ വില നൽകി ഭക്ഷണം വാങ്ങാനുള്ള ആഭ്യന്തര യാത്രക്കാരുടെ ബുദ്ധിമുട്ട് കണ്ടറിഞ്ഞാണ് കഫെയ്‌ക്ക് ആരംഭിക്കാൻ വ്യോമയാന മന്ത്രാലയം തീരുമാനിച്ചത്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6