Skip to content

chithrodayamflashnews.com

November 28, 2026 12:48 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

തമി‌ഴ്‌‌നാട്ടിൽ ഒരു രൂപയ്ക്ക് കിട്ടുന്ന ‘സാധനത്തിന്’ കേരള വിപണിയിൽ വില 40 രൂപ: ലക്ഷങ്ങൾ കൊയ്ത കരിച്ചന്തക്കാർ

തമി‌ഴ്‌‌നാട്ടിൽ ഒരു രൂപയ്ക്ക് കിട്ടുന്ന ‘സാധനത്തിന്’ കേരള വിപണിയിൽ വില 40 രൂപ: ലക്ഷങ്ങൾ കൊയ്ത കരിച്ചന്തക്കാർ

ഒരിടവേളയ്ക്കുശേഷം തമിഴ്നാട്ടിൽ നിന്നു സംസ്ഥാനത്തേക്കുള്ള റേഷനരി കടത്ത് വീണ്ടും സജീവമായി. പാലക്കാട്, കൊല്ലം, ഇടുക്കി, തിരുവനന്തപുരം ജില്ലകളിലെ തമിഴ്നാട് അതിർത്തി കടന്നാണ് റേഷനറി കൂടുതലായി എത്തുന്നത്. തമിഴ്നാട്ടിലെ റേഷൻ കടകളിൽ ഒരു രൂപയ്ക്ക് നൽകുന്ന അരി അവിടത്തെ ഇടനിലക്കാർ വഴി ശേഖരിക്കും. ഇവിടത്തെ ഇടനിലക്കാർ ▂

രണ്ടു രീതിയിലാണ് അരി പൊതുവിപണിയിൽ എത്തുന്നത്. റേഷനരി തമിഴ്നാട്ടിലെ താവളങ്ങളിലെത്തിച്ചു പോളിഷ് ചെയ്ത് അതിർത്തികടത്തി വിടുന്നതാണ് ആദ്യരീതി.റേഷനരി അതിർത്തി കടത്തി കേരളത്തിലെ രഹസ്യ കേന്ദ്രങ്ങളിലെത്തിച്ച് പോളിഷ് ചെയ്ത് വേറെ ചാക്കുകളിലാക്കുന്നതാണ് രണ്ടാമത്തെ രീതി. പൊള്ളാച്ചിയിലെ മില്ലുകൾ കേന്ദ്രീകരിച്ച് റേഷൻഅരിപൊടിച്ച് കവറിലാക്കി അരിപ്പൊടിയായും എത്തിക്കുന്നുണ്ട്.തമിഴ്നാട് കടന്നുവരുന്ന റേഷനരി പിടികൂടാൻ ഓണക്കാലത്ത് തമിഴ്നാട്, കേരള പൊലീസ് സംഘം സംയുക്തമായി അതിർത്തികളിൽ പരിശോധന നടത്തിയിരുന്നു. ടൺ കണക്കിനരിയാണ് വാളയാർ, ആര്യങ്കാവ് ചെക്കു പോസ്റ്റുകൾക്കു സമീപം പിടിച്ചിരുന്നത്.സംയുക്ത പരിശോധന നിലച്ചതോടെയാണ് അരികടത്ത് സംഘങ്ങൾ വീണ്ടും ‘പണി”തുടങ്ങിയത്.തമിഴ്നാട്ടിൽ ഒരു റേഷൻ കാർഡുടമയ്ക്ക് 40 കിലോ വരെ അരിയാണ് ഒരു രൂപ നിരക്കിൽ മാസം തോറും നൽകുന്നത്. ഭക്ഷ്യസരുക്ഷ ലഭ്യമിട്ട് തമിഴ്നാട് സർക്കാർ നടപ്പാക്കുന്ന പദ്ധതികൊണ്ട് ലക്ഷങ്ങൾ കൊയ്യുന്നത് കരിഞ്ചന്തക്കാരാണ്. കിലോഗ്രാമിന് 15 മുതൽ 17 രൂപവരെ നൽകിയാണ് ഗുണഭോക്താക്കളിൽ നിന്നു തമിഴ്നാട്ടിലെ ഇടനിലക്കാർ വാങ്ങുന്നത്. ശരാശരി 25 രൂപയ്ക്ക് കേരളത്തിലെ മില്ലുടമയ്ക്ക് അരി കിട്ടും. പോളിഷ് ചെയ്ത് വിപണിയിലെത്തിക്കുമ്പോൾ രൂപ 40തിലേറെ.
അതിർത്തി കടക്കാൻ എഫ്.സി.ഐ രേഖ!സംസ്ഥാനത്ത് തമിഴ്നാട്ടിലെ അരിയുമായി വരുന്ന ലോറികളെ പെട്ടെന്ന് കണ്ടെത്താനാകില്ല. ഇങ്ങനെ അരി കടത്തുന്നവരിൽ എഫ്.സി.ഐ (ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ)യുടെ ഓപ്പൺ മാർക്കറ്റ് ലേലത്തിൽ പങ്കെടുക്കുന്നവരുണ്ടാകും. അവിടെ നിന്നും ലേലത്തിൽ അരി വാങ്ങിയതിന്റെ രേഖകൾ കാണിക്കുമ്പോൾ ലോഡിലുള്ളത് ഏത് അരിയാണെന്ന് പരിശോധിക്കുന്നവർക്ക് മനസിലാകില്ല. രാജ്യത്ത് എല്ലായിടത്തും റേഷനരി ചാക്കിൽ എഫ്.സി.ഐ മുദ്ര‌യാണുള്ളത്

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6