Skip to content

chithrodayamflashnews.com

November 29, 2026 9:57 am
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

കാർത്തിക ദീപം തൊഴുത് മടങ്ങിയപ്പോൾ ദൈവം തിരിച്ചു വിളിച്ചു; കാമുകനും മക്കളുമൊത്ത് യുവതി ജീവനൊടുക്കിയത് മോക്ഷം ലഭിക്കാൻ; അന്ധവിശ്വാസം കാരണം ഇല്ലാതായത് നാല് ജീവനുകൾ

കാർത്തിക ദീപം തൊഴുത് മടങ്ങിയപ്പോൾ ദൈവം തിരിച്ചു വിളിച്ചു; കാമുകനും മക്കളുമൊത്ത് യുവതി ജീവനൊടുക്കിയത് മോക്ഷം ലഭിക്കാൻ; അന്ധവിശ്വാസം കാരണം ഇല്ലാതായത് നാല് ജീവനുകൾ

തിരുവണ്ണാമല: തമിഴ്‌നാട്ടിലെ തിരുവണ്ണാമലയിലെ ഹോട്ടൽമുറിയിൽ യുവതിയും കാമുകനും മക്കളും മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മോക്ഷം ലഭിക്കുമെന്ന വിശ്വാസത്തിലാണ് യുവതിയും കാമുകനും ചേർന്ന് കുട്ടികളെ വിഷംനൽകി കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. ചെന്നൈ വ്യാസർപാടി സ്വദേശികളായ മഹാകാല വ്യാസർ, സുഹൃത്തായ രുക്മിണി പ്രിയ, രുക്മിണിയുടെ രണ്ട് മക്കൾ എന്നിവരാണ് മരിച്ചത്. മോക്ഷം ലഭിക്കാനായി മരിക്കുന്നു എന്ന് വെളിപ്പെടുത്തി ഫോണിൽ വീഡിയോ റെക്കോഡ് ചെയ്തതിന് ശേഷമായിരുന്നു ഇവർ ജീവനൊടുക്കിയത്.

രണ്ട് കുട്ടികളുടെ അമ്മയായ രുക്മിണി വിവാഹമോചിതയായിരുന്നു. കുറച്ചുമാസങ്ങൾക്ക് മുമ്പാണ് ഇവർ മഹാകാല വ്യാസറിനെ കണ്ടുമുട്ടിയത്. ആത്മീയതയിൽ പരസ്പര താൽപ്പര്യമുള്ളതിനാൽ ഒരുമിച്ച് യാത്ര ചെയ്യാൻ തുടങ്ങി. അന്വേഷണത്തിൽ സംഘം ‘ആത്മീയ’ ആചാരങ്ങളിൽ ആഴത്തിൽ ഏർപ്പെട്ടിരുന്നതായും തിരുവണ്ണാമലൈയിൽ എല്ലാ വർഷവും നടക്കുന്ന കാർത്തികൈ ദീപം ഉത്സവത്തിൻ്റെ സ്ഥിരം സന്ദർശകരായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.

തിരുവണ്ണാമലയിലെ കാർത്തികദീപം ഉത്സവത്തിനായി എല്ലാവർഷവും ഇവർ എത്താറുണ്ടെന്നുമാണ് വിവരം. ഈ വർഷവും പതിവുപോലെ ഉത്സവത്തിൽ പങ്കെടുത്ത് മടങ്ങിയെങ്കിലും മോക്ഷം ലഭിക്കുന്നതിനായി ദേവനും ദേവിയും തിരിച്ചുവിളിച്ചെന്ന് അവകാശപ്പെട്ടാണ് ഇവർ വീണ്ടും തിരുവണ്ണാമലയിൽ എത്തിയതെന്നാണ് വീഡിയോയിൽ പറയുന്നത്.

ആത്മിയ മോക്ഷത്തിനായി ജീവൻ വെടിയുന്നുവെന്നാണ് ഇവർ പറഞ്ഞിരിക്കുന്നത്. തിരുവണ്ണാമലയ്ക്ക് പുറമെ, തമിഴ്‌നാട്ടിലെ മറ്റ് ക്ഷേത്രങ്ങളിലും ഇവർ പതിവായി സന്ദർശനം നടത്താറുണ്ടെന്നാണ് വിലയിരുത്തൽ. ആത്മഹത്യക്ക് പിന്നിൽ മറ്റെന്തെങ്കിലും കാരണമുണ്ടോയെന്ന കാര്യവും അന്വേഷിക്കുന്നുണ്ടെന്ന് പോലീസ് അറിയിച്ചു. രുക്മിണിയുടെ മക്കളെ കൊലപ്പെടുത്തിയ ശേഷമാണ് ഇവർ ആത്മഹത്യ ചെയ്തതെന്നാണ് പ്രഥമിക വിവരം.

വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് നാലുപേരും ഹോട്ടലിൽ മുറിയെടുത്തത്. വൈകുന്നേരം ആറുമണിയോടെ ഹോട്ടൽ ജീവനക്കാരെ ബന്ധപ്പെടുകയും ഒരു ദിവസത്തേക്ക് കൂടി മുറി വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നതായാണ് വിവരം. ശനിയാഴ്ച രാവിലെ 11 മണിയായിട്ടും വാതിൽ തുറക്കാത്തതിനെ തുടർന്ന് ഹോട്ടൽ ജീവനക്കാർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസ് എത്തി ഡോർ പൊളിച്ച് അകത്ത് കയറിയപ്പോഴാണ് നാലുപേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.

സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്ത ഒരു കത്തിൽ ആത്മീയ വിമോചനത്തിനായി ജീവിതം അവസാനിപ്പിക്കാനുള്ള അവരുടെ ഉദ്ദേശ്യം വിശദമാക്കിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. കൂടുതൽ തെളിവുകളിൽ അവരുടെ സെൽ ഫോണുകളിലെ വീഡിയോ റെക്കോർഡിംഗുകളും ഉൾപ്പെടുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കി

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6