Skip to content

chithrodayamflashnews.com

November 28, 2026 12:37 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

സ്വർണക്കപ്പിന് ഇത്തവണ മാറ്റ് കൂടുതൽ; എത്തിയിരിക്കുന്നത് ശിൽപിയുടെ അരികിലേക്ക്; പിന്നാമ്പുറക്കഥയിതാ.

സ്വർണക്കപ്പിന് ഇത്തവണ മാറ്റ് കൂടുതൽ; എത്തിയിരിക്കുന്നത് ശിൽപിയുടെ അരികിലേക്ക്; പിന്നാമ്പുറക്കഥയിതാ.

ഓരോ കലോത്സവത്തിന്റെയും മുഖ്യ ആകർഷണം അവസാന ദിവസം വിജയികൾക്ക് സമ്മാനിക്കുന്ന സ്വർണക്കപ്പാണ്. 117 പവന്റെ മാറ്റിൽ നാടും നഗരവും ചുറ്റി കലോത്സവ നഗരിയിലേക്ക് സ്വർണക്കപ്പ് എത്തി. എന്നാൽ ഇത്തവണയൊരു പ്രത്യേകതയുണ്ട്. 10 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം കലാകിരീടമായ സ്വർണക്കപ്പ് എത്തിയത് അതിന്റെ ജന്മനാട്ടിലേക്കാണ്. ഊഷ്മളമായ വരവേൽപ്പ് നൽകി അനന്തപുരിയും കലോത്സവനഗരിയും കപ്പിനെ വരവേറ്റു.

1986-ലാണ് വിദ്യാഭ്യാസ വകുപ്പിൽ കലാദ്ധ്യാപകനായിരുന്ന തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശി ശ്രീകണ്ഠൻ നായർ സ്വർണക്കപ്പ് രൂപകൽപ്പന ചെയ്‌തത്‌. അതിനാൽ ഇത്തവണ സംസ്ഥാന കലോത്സവം തലസ്ഥാനത്ത് നടക്കുമ്പോൾ സ്വർണക്കപ്പിന്റെ മാറ്റ് കൂടുതലാണ്.
1980-85 കാലഘട്ടത്തിൽ കായിക മത്സരയിനങ്ങളിൽ സ്വർണക്കപ്പ് സമ്മാനിക്കുന്നത് കണ്ട നാൾ മുതൽ വൈലോപ്പിള്ളിയുടെ സ്വപ്‌നമായിരുന്നു കലയുടെ ഉത്സവത്തിനും ഒരു സ്വർണക്കപ്പ് വേണമെന്നത്. ഒടുവിൽ ഉറ്റ സുഹൃത്തായ അദ്ധ്യാപകനും കലാകാരനുമായ ചിറയിൻകീഴ് ശ്രീകണ്ഠൻനായർ കവിസ്വപ്നത്തിന് രൂപം നൽകി.
സ്വർണക്കപ്പിലെ ശംഖ്, പുസ്ത‌കം, കൈകൾ,വളകൾ എന്നിവയ്‌ക്കും ചില അർത്ഥങ്ങളുണ്ട്. നാദത്തെയാണ് ശംഖ് സൂചിപ്പിക്കുന്നത്. പുസ്ത‌കം അറിവിനെയും കൈകൾ അധ്വാനവും സൂചിപ്പിക്കുന്നു. കൈകളിൽ കിടക്കുന്ന ഏഴ് വളകൾ രാഗങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നത്.
ഓരോ വർഷവും കലോത്സവ വിജയികൾ സ്വർണ്ണക്കപ്പിൽ മുത്തമിടുമ്പോൾ ഹൃദയചുംബനം ഏറ്റുവാങ്ങുകയാണ് റിട്ടയേഡ് അദ്ധ്യാപകനായ ശ്രീകണ്ഠൻനായർ. സ്വർണക്കപ്പ് ആരുടെ കൈകളിൽ എത്തുമെന്ന് അറിയാനുള്ള കാത്തിരിപ്പാണ് ഇനിയുള്ളത്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6