Skip to content

chithrodayamflashnews.com

Asnap 1409

ഉപയോ​ഗിക്കുന്ന ബാ​ഗുകൾക്ക് മാത്രം 17 കോടിയിലേറെ രൂപ; 42 കോടി രൂപ വിലവരുന്ന 75 ആഡംബര വാച്ചുകളും; തായ് പ്രധാനമന്ത്രിയായ ഈ യുവതിയുടെ ആസ്തി കേട്ട് ഞെട്ടരുത്…

ഉപയോ​ഗിക്കുന്ന ബാ​ഗുകൾക്ക് മാത്രം 17 കോടിയിലേറെ രൂപ; 42 കോടി രൂപ വിലവരുന്ന 75 ആഡംബര വാച്ചുകളും; തായ് പ്രധാനമന്ത്രിയായ ഈ യുവതിയുടെ ആസ്തി കേട്ട് ഞെട്ടരുത്…

ബാങ്കോക്ക്: തായ്ലൻഡ് പ്രധാനമന്ത്രി പേതോംഗ്താൻ ഷിനവത്രയുടെ ആസ്തി എത്രയെന്നറിഞ്ഞ് ഞെട്ടിയിരിക്കുകയാണ് ലോകം. 40 കോടി ഡോളറിന്റെ ആസ്തിയാണ് ആ മുപ്പത്തെട്ടുകാരിക്കുള്ളത്. ദേശീയ അഴിമതി വിരുദ്ധ കമ്മിഷൻ മുമ്പാകെയാണ് യുവതി തന്റെ സ്വത്ത് വിവരങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്. തായ്ലൻഡിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായ പേതോംഗ്താൻ ഷിനവത്ര തായ് പ്രധാനമന്ത്രി പദത്തിലെത്തുന്ന രണ്ടാമത്തെ വനിതയാണ്.

200ലേറെ ഡിസൈനർ ബാഗുകൾ തനിക്കുണ്ടെന്നാണ് തായ് പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തൽ. ഇതിന് 20 ലക്ഷം ഡോളറിലേറെ വിലവരുമത്രെ. അതായത് ഏകദേശം 17 കോടിയിലേറെ ഇന്ത്യൻ രൂപ! ഏകദേശം 50 ലക്ഷം ഡോളർ(42 കോടി ഇന്ത്യൻ രൂപ) മൂല്യമുള്ള 75 ആഡംബര വാച്ചുകളും തനിക്കുണ്ടെന്ന് പേതോംഗ്താൻ ഷിനവത്ര ദേശീയ അഴിമതി വിരുദ്ധ കമ്മിഷൻ മുമ്പാകെ സമർപ്പിച്ച കണക്കുകളിൽ വ്യക്തമാക്കുന്നു. ഏകദേശം 32 കോടി ഡോളറിന്റെ നിക്ഷേപവും ലണ്ടനിലും ജപ്പാനിലും ഭൂമിയും ബിസിനസുകാരി കൂടിയായ പേതോംഗ്താനുണ്ട്. ഓഗസ്റ്റിലാണ് പേതോംഗ്താൻ പ്രധാനമന്ത്രിയായി ചുമതലയേറ്റത്.

ഷിനവത്ര കുടുംബത്തിൽ നിന്ന് പ്രധാനമന്ത്രി പദവിയിൽ എത്തുന്ന മൂന്നാമത്തെ വ്യക്തിയാണ് പേതോംഗ്താൻ ഷിനവത്ര. ഇവരുടെ പിതാവ് തക്സിൻ ഷിനവത്രയും പിതൃസഹോദരി യിംഗ്ലക്ക് ഷിനവത്രയും തായ് പ്രധാനമന്ത്രിമാരായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഐ.ടി, ടെലിക്കമ്മ്യൂണിക്കേഷൻസ് ഭീമനായ ഷിൻ കോർപറേഷന്റെ സ്ഥാപകനായ തക്സിൻ രാജ്യത്തെ സമ്പന്നരിൽ പത്താം സ്ഥാനത്താണ്. യിംഗ്ലക്ക് ഷിനവത്രയാണ് രാജ്യത്തെ ആദ്യ വനിതാ പ്രധാനമന്ത്രി.

2019ലാണ് പേതോംഗ്താൻ ഷിനവത്ര വിവാഹിതയായത്. പൈലറ്റായ പിഡോക് സുക്‌സാവത്തിനെയാണ് അവർ വിവാഹം ചെയ്തത്. മൂന്ന് വയസ്സുള്ള ഒരു പെൺകുട്ടിയും ഒരുവയസ്സുള്ള ഒരു മകനുമാണ് ദമ്പതിമാർക്കുള്ളത്. തായ്‌ലൻഡിലെ പൊതുതിരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം മുമ്പാണ് ഷിനവത്ര ആൺകുഞ്ഞിന് ജന്മം നൽകിയത്. ആഡംബര ബ്രാൻഡുകളുടെ വസ്ത്രമാണ് പ്രധാനമന്ത്രി സ്ഥാനത്ത് എത്തിയ ശേഷവും സ്ഥിരമായി അവർ ധരിക്കാറുള്ളത്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6