Skip to content

chithrodayamflashnews.com

November 28, 2026 12:38 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

നവഭാവന ട്രസ്റ്റ്‌ – പി. ഭാസ്കരൻ സ്മാരകസാഹിത്യ പുരസ്കാരംശ്രീകുമാരൻ തമ്പിയ്‌ക്ക്

തിരുവനന്തപുരം : നവഭാവന ചാരിറ്റബിൾ ട്രസ്റ്റ് ഏർപ്പെടുത്തിയ സാഹിത്യരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പി. ഭാസ്കരൻ സ്മാരക സാഹിത്യ പുരസ്‌കാരം ശ്രീകുമാരൻ തമ്പിയ്‌ക്ക്. 10,000 രൂപയും ശ്രീബുദ്ധന്റെ വെങ്കല ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.
വിവിധ സാഹിത്യ വിഭാഗങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടവരിൽ
ലളിതാംബിക അന്തർജനം സ്മാരക പുരസ്കാരം ഗിരിജാസേതുനാഥ്‌ (അക്ഷയ മിഥില – നോവൽ ),
എം. പി വീരേന്ദ്രകുമാർ സ്മാരക പുരസ്കാരം മിനി മോഹനൻ
(ഉത്സുകുഷി നിഫോൺ (ബ്യൂട്ടിഫുൾ ജപ്പാൻ – യാത്രാവിവരണം),
ഡി. ബാബുപോൾ സ്മാരക പുരസ്കാരം സാം മുതുകുളം
(മാർ ഈവാനിയോസ് മലങ്കരയുടെ മഹായിടയൻ -ജീവചരിത്രം),
അക്കിത്തം സ്മാരക പുരസ്കാരം
എ. എൽ ജോസ് തിരൂർ(ചിതറിയ ചിന്തേരുകൾ കവിതാസമാഹാരം) എന്നിവർക്ക് നൽകും.

എ.അയ്യപ്പൻ സ്മാരക പുരസ്‌കാരം എൻ. എസ് ശ്രുതിൻ
(മഴ നനയുന്ന കടൽ -കവിതാ സമാഹാരം ),
ഡോ, അയ്യപ്പപണിക്കർ സ്മാരക പുരസ്‌കാരം ഉന്മേഷ് ചൈത്രം
(ആറുചാലുകളൂറിയ തേനരുവി –
കവിതാസമാഹാരം),കുഞ്ഞുണ്ണി’ മാഷ് സ്മാരക ബാലസാഹിത്യ പുരസ്കാരം ടി.പി മനോജ് കുമാർ
(വിത്തു പത്തായം),
മാധവിക്കുട്ടിസ്മാരക പുരസ്കാരം എൻ. സുജാത(പെറ്റൽസ് ഇൻ സൺഷൈൻ –
കവിതാസമാഹാരം) എന്നിവർ പ്രത്യേക ജൂറി പുരസ്‌കാരത്തിന് അർഹരായി.

ജനുവരി 19 ഞായറാഴ്ച വൈകിട്ട് 3 മണിക്ക് സ്റ്റാച്യൂ മന്നം മെമ്മോറിയൽ നാഷണൽ ക്ലബ്ബിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം സമ്മാനിയ്ക്കുമെന്ന് ട്രസ്റ്റ്‌ ചെയർപേഴ്സൺ സന്ധ്യാജയേഷ് പുളിമാത്ത്, സെക്രട്ടറി ഗിരിജൻ ആചാരി തോന്നല്ലൂർ എന്നിവർഅറിയിച്ചു.
കലാ,സാഹിത്യ സാമൂഹിക, സാംസ്കാരിക,രാഷ്ട്രീയ രംഗത്തെ പ്രമുഖർ പുരസ്‌കാര വിതരണ ചടങ്ങിൽ പങ്കെടുക്കും.

 

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6