Skip to content

chithrodayamflashnews.com

July 15, 2026 8:23 am
Asnap 1409

സെക്സ് ചാറ്റിനിടെ വീട്ടിലേക്ക് ക്ഷണിച്ചു; വിഷം കലർത്തിയ കഷായം കുടിക്കാൻ നൽകിയത് ലൈം ​ഗികവേഴ്ച്ചയിൽ ഏർപ്പെട്ട ശേഷം; സൈനികനെ വിവാഹം കഴിക്കാൻ കാമുകനെ കൊലപ്പെടുത്തിയ ​ഗ്രീഷ്മയുടെ വിധിയറിയാൻ ഇനി ദിവസങ്ങൾ മാത്രം

സെക്സ് ചാറ്റിനിടെ വീട്ടിലേക്ക് ക്ഷണിച്ചു; വിഷം കലർത്തിയ കഷായം കുടിക്കാൻ നൽകിയത് ലൈം ​ഗികവേഴ്ച്ചയിൽ ഏർപ്പെട്ട ശേഷം; സൈനികനെ വിവാഹം കഴിക്കാൻ കാമുകനെ കൊലപ്പെടുത്തിയ ​ഗ്രീഷ്മയുടെ വിധിയറിയാൻ ഇനി ദിവസങ്ങൾ മാത്രം

തിരുവനന്തപുരം: പാറശാല ഷാരോൺ കൊലക്കേസിൽ ഈ മാസം 17ന് വിധി പറയും. പ്രതിഭാഗത്തിന്റേയും വാദിഭാഗത്തിന്റേയും വാദങ്ങൾ പൂർത്തിയായി. ഇതോടെയാണ് കേസ് വിധി പറയാനായി ജനുവരി 17ലേക്ക് മാറ്റിയത്. കാമുകനായ ഷാരോൺ രാജിനെ കേസിലെ ഒന്നാം പ്രതി ഗ്രീഷ്മ വീട്ടിലേക്ക് ക്ഷണിച്ചു വരുത്തി കഷായത്തിൽ വിഷം കലർത്തി നൽകി കൊലപ്പെടുത്തിയെന്നാണ് കേസ്. സൈനികനുമായി ​ഗ്രീഷ്മയുടെ വിവാ​ഹം നിശ്ചയിച്ചിരുന്നു. എന്നാൽ പ്രണയബന്ധത്തിൽനിന്നു പിന്മാറാൻ ഷാരോൺ തയ്യാറായിരുന്നില്ല. ഇതിന് പിന്നാലെയാണ് അമ്മയുടെയും അമ്മാവന്റെയും സഹായത്തോടെ ​ഗ്രീഷ്മ കാമുകനെ കഷായത്തിൽ വിഷം കലർത്തിനൽകി കൊലപ്പെടുത്തിയത്.

ഗ്രീഷ്മയ്ക്കെതിരെ വിഷം കൊടുത്തതിനും കൊലപാതകത്തിനും അന്വേഷണത്തെ തെറ്റിദ്ധരിപ്പിച്ചതിനുമുള്ള കുറ്റം തെളിഞ്ഞതായി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ വാദിച്ചു. ഗ്രീഷ്മയുടെ അമ്മ സിന്ധുവും അമ്മാവൻ നിർമലകുമാരൻ നായരും തെളിവ് നശിപ്പിച്ച കുറ്റം തെളിഞ്ഞതായും പ്രോസിക്യൂട്ടർ പറഞ്ഞു. കൊലപാതകം നടത്താനായി ആദ്യം ജ്യൂസിൽ വിഷം കലർത്തിയ ശേഷം ഗ്രീഷ്മ ജ്യൂസ് ചാലഞ്ച് നടത്തിയെങ്കിലും ഷാരോൺ കുടിക്കാൻ തയ്യാറായില്ല. ജ്യൂസിന് കയ്പ്പായതിനാലാണ് ഷാരോൺ ഉപയോഗിക്കാതിരുന്നത്.

പിന്നീട് ഗ്രീഷ്മ ചില ഗുളികകളുടെ വിവരം ഗൂഗിളിൽ തിരഞ്ഞെന്നും കണ്ടെത്തിയിരുന്നു. എന്നാൽ പനിയായതിനാലാണ് പാരസെറ്റാമോളിനെ കുറിച്ച് തിരഞ്ഞതെന്നാണ് പ്രതിഭാഗം വാദിച്ചത്. കഷായത്തിൽ വിഷം കലർത്തിയതിന് ശേഷം ഷാരോണിനെ വീട്ടിലേക്ക് വിളിച്ചു വരുത്തിയത് ഗ്രീഷ്മയാണ്. ഇരുവരും ഗ്രീഷ്മയുടെ വീട്ടിൽവച്ച് ലൈംഗികബന്ധത്തിൽ ഏർപ്പെടുകയും ചെയ്തു. ഇതിന് ശേഷം ഗ്രീഷ്മ മുഖം കഴുകാനായി ശുചിമുറിയിലേക്ക് പോയപ്പോൾ ഷാരോൺ കഷായം കുടിച്ച് വീട്ടിൽ നിന്ന് പോയി എന്നാണ് പ്രതിഭാഗം വാദിക്കുന്നത്. എന്നാൽ ഫോറൻസിക് തെളിവുകളും ഡിജിറ്റൽ തെളിവുകളും പ്രതിക്ക് എതിരാണെന്നും കുറ്റം തെളിഞ്ഞതാണെന്നും പ്രോസിക്യൂഷൻ വാദിച്ചു.

2022 ഒക്ടോബർ പതിനാലിനാണ് ഷാരോൺ രാജ് വിഷം ഉള്ളിൽചെന്ന് അവശനിലയിലായത്. 11 ദിവസം കഴിഞ്ഞാണ് മെഡിക്കൽ കോളജ് ഐസിയുവിൽ ഷാരോൺ രാജ് മരിച്ചത്. സാഹചര്യ തെളിവുകളെയാണ് പ്രോസിക്യൂഷൻ ആശ്രയിക്കുന്നത്. ഷാരോണിന്റെ മരണമൊഴിയും, ഗ്രീഷ്മ ചതിച്ചതായി ഷാരോൺ സുഹൃത്ത് റെജിനോട് പറഞ്ഞതും കേസിൽ നിർണായകമായി.

പ്രണയബന്ധത്തിൽനിന്നു പിന്മാറാൻ വിസമ്മതിച്ചതിനെ തുടർന്ന് ഗ്രീഷ്മ കാമുകൻ ഷാരോൺ രാജിനെ വീട്ടിൽ വിളിച്ചു വരുത്തി കഷായത്തിൽ കളനാശിനി കലർത്തി നൽകിയെന്നാണു കേസ്. കേസിലെ വിചാരണ തമിഴ്നാട്ടിലേക്ക് മാറ്റണമെന്ന ഗ്രീഷ്മയുടെ ഹർജി സുപ്രീം കോടതി നേരത്തെ തള്ളിയിരുന്നു. നിലവിൽ ഇടപെടാൻ ഇല്ലെന്നായിരുന്നു കോടതി അന്ന് വ്യക്തമാക്കിയത്. പൊലീസ് കസ്റ്റഡിയിൽ കഴിയവെ ബാത്റൂം ക്ലീനർ കഴിച്ച് ആത്മഹത്യാശ്രമം നടത്തിയതിനും ഗ്രീഷ്മക്കെതിരെ പൊലീസ്കേസ് രജിസ്റ്റർ ചെയ്തിരുന്നു.

ഗ്രീഷ്മയും ഷാരോണും പ്രണയബന്ധരായിരുന്നു. പിന്നീട് ഗ്രീഷ്മയ്ക്ക് നല്ല സാമ്പത്തിക ശേഷിയുള്ള സൈനികന്റെ വിവാഹ ആലോചന വന്നു. തുടർന്ന് ഷാരോണിനെ ഒഴിവാക്കാൻ ഗ്രീഷ്മ പലതവണ ശ്രമിച്ചെങ്കിലും ഷാരോൺ പിന്മാറാൻ തയ്യാറായിരുന്നില്ല. ഇതോടെയാണ് ഷാരോണിനെ കൊലപ്പെടുത്താൻ ആസൂത്രണം നടത്തിയതെന്നാണ് പൊലീസിന്റെ കുറ്റപത്രം.

ആദ്യം ജ്യൂസ് ചലഞ്ച് എന്ന പേരിൽ ജ്യൂസിൽ പാരസെറ്റമോൾ നൽകി. എന്നാൽ കയ്പാണെന്ന് പറഞ്ഞ് ഷാരോൺ ഇത് തുപ്പി കളഞ്ഞതോടെ ആ ശ്രമം പരാജയപ്പെട്ടു. തുടർന്നാണ് കഴിഞ്ഞ വർഷം ഒക്ടോബർ 14 ന് സെക്സ് ചാറ്റ് നടത്തിയ ശേഷം വീട്ടിലേക്ക് ക്ഷണിച്ചത്. വീട്ടിലെത്തിയ ഷാരോണിന് ഗ്രീഷ്മ കഷായത്തിൽ കളനാശിനി കലർത്തി കൊടുത്തു. ഷാരോണിന്റെ മരണം വിവാദമായതോടെ അമ്മ സിന്ധുവും അമ്മാവൻ നിർമ്മൽ കുമാറും തെളിവ് നശിപ്പിക്കാൻ ശ്രമിച്ചു. തുടർന്ന് ഇതേ കേസിൽ ഈ രണ്ടുപേരെയും പോലീസ് പ്രതി ചേർക്കുകയായിരുന്നു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6