Skip to content

chithrodayamflashnews.com

July 14, 2026 6:57 pm
Asnap 1409

പ്രധാനമന്ത്രിക്കെതിരേ വധഭീഷണി; പ്രതി പരപ്പനങ്ങാടി സ്വദേശി മിഥുനെ കസ്റ്റഡിയിലെടുത്തു

പരപ്പനങ്ങാടി  സമൂഹ മാധ്യമങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ പരപ്പനങ്ങാടി ചെട്ടിപ്പടി കുപ്പിവളവില്‍ കരിപ്പോട്ട് ജനാര്‍ദ്ധന്‍ മകന്‍ മിഥുൻ രാജിനെ (42) പോലിസ് കസ്റ്റഡിയിലെടുത്ത് മാനസിക രോഗ കേന്ദ്രത്തില്‍ അടച്ചു. പ്രധാനമന്ത്രിയെ വെള്ളിയാഴ്ച ദിവസം തലയറക്കുമെന്നായിരുന്നു ഇയാളുടെ ഭീഷണി. മുസ് ലിംകളുടെ വിശേഷ ദിവസമായ വെള്ളിയാഴ്ച മോദിയുടെ തല അറുക്കുമെന്ന് ഭീഷണി മുഴക്കിയത് പ്രത്യേക ലക്ഷ്യം വച്ചാണെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.

ഇയാള്‍ മുസ് ലിം ആണെന്ന് തെറ്റിദ്ധരിച്ച് സംഘപരിവാര്‍ കേന്ദ്രങ്ങള്‍ വിദ്വേഷ പ്രചാരണം ആരംഭിച്ചിരുന്നു. ഇതിനിടേയാണ് ഇയാള്‍ പരപ്പനങ്ങാടി സ്വദേശി മിഥുന്‍ രാജ് ആണെന്ന് തിരിച്ചറിഞ്ഞത്. ഇന്നലെ മലപ്പുറം സൈബര്‍ പോലിസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

ഇന്നലെ രാത്രി 12.30ഓടെ പരപ്പനങ്ങാടി പോലിസ് ചെട്ടിപ്പടി കുപ്പിവളവിലെ വീട്ടിലെത്തി മിഥുനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാള്‍ ഉപയോഗിച മൊബൈല്‍ ഫോണും കണ്ടത്തി. പിന്നീട് ഇയാളെ മാനസിക അസ്വസ്ഥത പ്രകടിപ്പിച്ചതിനെതുടര്‍ന്ന് കോഴിക്കോട് കുതിരവട്ടം ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പോലിസ് പറഞ്ഞു. ഇയാള്‍ക്കെതിരെയും വീട്ടുകാര്‍ക്കെതിരേയും അക്രമം ഭയന്ന് നടപടി വേഗത്തിലാക്കുകയായിരുന്നെന്നാണ് പോലിസ് പറയുന്നത്. ഇയാളുടെരൂപം കണ്ടപ്പോള്‍ മുസ് ലിം നാമധാരിയാണന്ന് തെറ്റിദ്ധരിച്ച് വ്യാപകമായി വിദ്വേശ പ്രചരണങ്ങള്‍ നടത്തുന്നതിനിടെയാണ് പ്രതിയെ തിരിച്ചറിയുന്നത്. ഇത്തരം പ്രചരണങ്ങള്‍ നടത്തിയ കേന്ദ്രങ്ങള്‍ക്കെതിരേയും അന്വേഷണം നടത്തി കേസെടുത്തതായി പോലിസ് പറഞ്ഞു.

ഇയാള്‍ നേരത്തെ സംഘ്പരിവാര്‍ സംഘടനകളില്‍ പ്രവര്‍ത്തിച്ചിരുന്നതായി പ്രദേശവാസികള്‍ പറയുന്നുണ്ട്. സംഭവത്തെ തുടര്‍ന്ന് വിദ്വേശ പ്രചരണങ്ങള്‍ നടത്തിയവര്‍ക്കെതിരെയും, മിഥുനെതിരേയും കേസെടുത്ത് ജയിലിലടക്കണമെന്നാവശ്യപെട്ട് എസ്ഡിപിഐ ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് പ്രതിഷേധം സംഘടിപ്പിക്കാന്‍ നിശ്ചയിച്ചിരുന്നതിനിടെയാണ് ഇന്നലെ രാത്രി 12.30ഓടെ സംഭവത്തില്‍ നടപടിയുണ്ടാവുന്നത്. ഇതിനെ തുടര്‍ന്ന് ഇന്നത്തെ പ്രതിഷേധം മാറ്റിവെച്ചതായി എസ്ഡിപിഐ തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റ് ഹമീദ് പരപ്പനങ്ങാടിയും സെക്രട്ടറി ഫൈസല്‍ പുളിക്കലകത്തും അറിയിച്ചു.

 

 

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6