Skip to content

chithrodayamflashnews.com

November 28, 2026 12:37 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

ഇടുക്കിയിൽ കെഎസ്‌ആർ‌ടിസി ഡീലക്‌സ് ബസ് കൊക്കയിലേക്ക് മറിഞ്ഞ് നാല് മരണം, മരിച്ചവർ മാവേലിക്കര സ്വദേശികൾ

ഇടുക്കിയിൽ കെഎസ്‌ആർ‌ടിസി ഡീലക്‌സ് ബസ് കൊക്കയിലേക്ക് മറിഞ്ഞ് നാല് മരണം, മരിച്ചവർ മാവേലിക്കര സ്വദേശികൾ

വിനോദയാത്രാ സംഘം സഞ്ചരിച്ചിരുന്ന കെഎസ്‌ആർ‌ടി‌സി ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ നാല് മരണം. ഇടുക്കി പുല്ലുപാറയിൽ ഇന്ന് രാവിലെ ആറര മണിയോടെയാണ് ദാരുണമായ അപകടം ഉണ്ടായത്. രണ്ട്‌ സ്‌ത്രീകളും രണ്ട് പുരുഷന്മാരുമാണ് മരിച്ചത്. അരുൺ ഹരി,​ രമ മോഹൻ,​സംഗീത്,​ ബിന്ദു എന്നിവരാണ് മരിച്ചത്.

ഇടുക്കിയിൽ കുട്ടിക്കാനത്തിനും മുണ്ടക്കയത്തിനും ഇടയിലാണ് അപകടസ്ഥലം. 30 അടി താഴ്‌ചയിലേക്ക് ബസ് മറിയുകയായിരുന്നു.മാവേലിക്കരയിൽ നിന്നും തഞ്ചാവൂരിലേക്ക് വിനോദയാത്ര പോയ സംഘം സഞ്ചരിച്ച ഡീലക്‌സ് ബസാണ് അപകടത്തിൽ പെട്ടത്. 34 യാത്രക്കാർ അപകടസമയം ബസിലുണ്ടായിരുന്നു മൂന്ന് ജീവനക്കാരും ഉണ്ടായിരുന്നു. അപകടം നടന്നയുടൻ ബസിലുള്ളവരെ പുറത്തെത്തിച്ചു. പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിലാണ് ഇവരെ പുറത്തെത്തിക്കാനായത്. ബസ് ഉയർത്താനുള്ള ശ്രമം ഇപ്പോഴും തുടരുകയാണ്.തഞ്ചാവൂരിൽ നിന്ന് തിരികെ മാവേലിക്കരയിലേക്ക് വരുമ്പോഴായിരുന്നു അപകടം. ഇന്ന് പുലർച്ചെ അഞ്ചോടെ മാവേലിക്കരയിൽ എത്തേണ്ട ബസാണിത്. ആറര മണിയോടെയാണ് അപകടം ഉണ്ടായത്. പരിക്കുള്ളവരെ പീരുമേട്, മുണ്ടക്കയം എന്നിവിടങ്ങളിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അതേസമയം താഴേക്ക് പതിച്ച ബസ് ഒരു മരത്തിൽ തട്ടി നിന്നതിനാൽ വൻദുരന്തം ഒഴിവായി. 30 അടി താഴ്‌ചയിലാണ് ബസ് മരത്തിൽ തങ്ങി നിന്നത്. ബസിന്റെ ബ്രേക്ക് നഷ്‌ടമായതാണ് അപകട കാരണം എന്ന് ഡ്രൈവർ പറഞ്ഞതായാണ് വിവരം. വലിയ വളവുകളുള്ള ഇവിടെ കഴിഞ്ഞ ദിവസവും അപകടം നടന്നിരുന്നു. ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനമാണ് മുൻ‌പ് അപകടത്തിൽ പെട്ടത്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6