Skip to content

chithrodayamflashnews.com

November 28, 2026 12:37 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

മകരവിളക്ക് മഹോത്സവം; ശബരിമലയിൽ കൂടുതൽ നിയന്ത്രണങ്ങൾ, ക്രമീകരണങ്ങൾ നാളെ പൂർത്തിയാകും

മകരവിളക്ക് മഹോത്സവം; ശബരിമലയിൽ കൂടുതൽ നിയന്ത്രണങ്ങൾ, ക്രമീകരണങ്ങൾ നാളെ പൂർത്തിയാകും

പത്തനംതിട്ട  മകരവിളക്ക് മഹോത്സവത്തിനൊരുങ്ങി സന്നിധാനം. ചാലക്കൽ നിലയ്ക്കൽ എന്നിവിടങ്ങളിൽ അധിക പാർക്കിംഗ് സൗകര്യം ഒരുക്കുമെന്ന് ശബരിമല എഡിഎം അരുൺ എസ് നായർ അറിയിച്ചു.
എരുമേലി കാനനപാതയിൽ 11 മുതൽ 14 വരെ അമ്പലപ്പുഴ ആലങ്ങാട് സംഘങ്ങൾക്ക് മാത്രമാകും പ്രവേശനം അനുവദിക്കുക. ഇന്ന് മുതൽ തൽസമയ ബുക്കിംഗ് കൗണ്ടറുകൾ നിലക്കലിലേക്ക് മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. മകരവിളക്ക് ക്രമീകരണങ്ങൾ നാളെ പൂർത്തിയാകും.

ഇന്നുമുതൽ 11 വരെ തത്സമയ ബുക്കിംഗ് 5000 മാത്രമായിരിക്കും. വെർച്വൽ ക്യൂ വഴിയുള്ള പ്രവേശനം ജനുവരി 13ന് 50,000,14 ന് 40000 എന്നിങ്ങനെ പരിമിതപ്പെടുത്തും.

തീർത്ഥാടകർ സന്നിധാനത്തും പരിസരത്തും പാചകം ചെയ്യുന്നത് നിരോധിച്ചിട്ടുണ്ട്. പാചക ഉപകരണങ്ങൾ പമ്പയിൽ വാങ്ങി വെയ്ക്കും. തീർത്ഥാടകർ മടങ്ങുമ്പോൾ അവ വാങ്ങി പോകുന്ന തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നതെന്നും എഡിഎം വ്യക്തമാക്കി.

തീർത്ഥാടകർ തമ്പടിക്കുന്ന വലിയാനവട്ടത്ത് കൂടുതൽ സുരക്ഷാക്രമീകരണങ്ങൾ ഒരുക്കും. വനത്തിൽ അതിക്രമിച്ചു കയറിയാൽ കർശന നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു

തിരുവാഭരണ ഘോഷയാത്ര ജനുവരി 12 ന് ഉച്ചയ്ക്ക് ഒരു മണിക്ക് പന്തളത്ത് നിന്ന് പുറപ്പെട്ട് 14 ന് സന്നിധാനത്ത് എത്തിച്ചേരുമെന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി എസ് പ്രശാന്ത് അറിയിച്ചു. രാജപ്രതിനിധി മലയിറങ്ങുന്നതോടെ നട അടക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രായമായവരും കുട്ടികളും 14ന് സന്നിധാനത്തേക്ക് ഉള്ള വരവ് ഒഴിവാക്കണമെന്നും പി എസ് പ്രശാന്ത് അഭ്യർത്ഥിച്ചു. 15ന് ശേഷം ഇവർക്കെല്ലാം സുഖദർശനം ലഭിക്കും. ജനുവരി 14, 15 ദിവസങ്ങളിൽ കെഎസ്ആർടിസി അധിക സർവീസുകൾ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6