Skip to content

chithrodayamflashnews.com

November 28, 2026 12:25 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

ഹോട്ടൽ ബിൽ കൊടുക്കാത്തതിന് അറസ്റ്റിലായവർ വരെ ഉണ്ട്’; ജയിലിൽ നിന്നതിന്റെ കാരണം വ്യക്തമാക്കി ബോബി ചെമ്മണ്ണൂർ

ഹോട്ടൽ ബിൽ കൊടുക്കാത്തതിന് അറസ്റ്റിലായവർ വരെ ഉണ്ട്’; ജയിലിൽ നിന്നതിന്റെ കാരണം വ്യക്തമാക്കി ബോബി ചെമ്മണ്ണൂർ

നടി ഹണി റോസിനെതിരായ ലൈംഗിക അധിക്ഷേപ പരാമർശം നടത്തിയ കേസിൽ ജാമ്യം കിട്ടിയിട്ടും ജയിൽ നിന്ന് പുറത്തിറങ്ങാതിരുന്നതിന്റെ കാരണം വ്യക്തമാക്കി വ്യവസായി ബോബി ചെമ്മണ്ണൂർ.

നിസ്സാര കേസിൽ അറസ്റ്റിലായ സഹതടവുകാർക്ക് ജാമ്യത്തിന് പണം ശരിയാക്കാനായാണ് ഒരു ദിവസം കൂടി ജയിലിൽ കഴിഞ്ഞതെന്ന് ബോബി മാദ്ധ്യമങ്ങളോട് പറഞ്ഞു. ബോബി ജയിലിൽ നിന്ന് ഇറങ്ങാതിരുന്നത് ഗൗരവമായെടുത്ത ഹെെക്കോടതി വീണ്ടും കേസ് പരിഗണിക്കുകയും ജാമ്യം റദ്ദാവുകയും ചെയ്യുമെന്ന സാഹചര്യമുണ്ടായപ്പോഴാണ് അഭിഭാഷകർ പത്ത് മിനിട്ടുകൊണ്ട് നടപടി പൂർത്തിയാക്കി ബോബിയെ പുറത്തിറക്കിയത്.ഭക്ഷണം കഴിച്ചിട്ട് ഹോട്ടലിൽ ബിൽ കൊടുക്കാത്തതിന് അറസ്റ്റിലായവർ ഉൾപ്പടെ ജയിലിൽ ഉണ്ട്. ഇത്തരത്തിൽ 10-26 കേസുകൾ. അവരൊക്കെ 5000, 10000 രൂപയില്ലാത്തതിനാൽ ജാമ്യം കിട്ടാതെ വിഷമിക്കുന്നവരാണ്. ഇവർ എന്റെയടുത്ത് വന്നപ്പോൾ ഞാൻ പരിഹരിക്കാമെന്ന് പറഞ്ഞു. അവരെ സഹായിക്കാനാണ് ഒരു ദിവസം കൂടി ജയിലിൽ നിന്നത്. ഇത് കോടതിയലക്ഷ്യമല്ല. ജാമ്യ ഉത്തരവിന്റെ കടലാസ് ഇന്നാണ് കിട്ടിയത്’,- ബോബി പറഞ്ഞു. മാദ്ധ്യമപ്രവർത്തകരോട് ബോബി കൂടുതൽ പ്രതികരിച്ചില്ല.ജാമ്യം ലഭിച്ചിട്ടും ഇന്നലെ പുറത്തിറങ്ങാത്തതിന് അതിരൂക്ഷ വിമർശനമാണ് ബോബിക്കെതിരെ കോടതി നടത്തിയിരിക്കുന്നത്. ഇനിയും നാടകം കളിച്ചാൽ ജാമ്യം റദ്ദാക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് കോടതി. ജാമ്യം അനുവദിച്ചിട്ടും പുറത്തിറങ്ങാത്തതിൽ ബോബി ചെമ്മണ്ണൂർ പുതിയ കഥ മെനയാൻ ശ്രമിക്കുകയാണോയെന്നും ജസ്റ്റിസ് കുഞ്ഞികൃഷ്ണൻ ചോദിച്ചു. ജാമ്യ ഉത്തരവ് ലഭിച്ചിട്ടും കഴിഞ്ഞ ദിവസം ബോബി ചെമ്മണ്ണൂർ ജയിലിൽ നിന്ന് പുറത്തിറങ്ങാത്തതിൽ എത്രയും വേഗം വിശദീകരണം നൽകാൻ അഭിഭാഷകരോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6