സംഭരണശേഷി കുറഞ്ഞു; പക്ഷേ, മലമ്പുഴ വെള്ളത്തിന് ആവശ്യം കൂടുന്നു
പാലക്കാട്: കൃഷിക്കും കുടിവെള്ളത്തിനും ആശ്രയിക്കുന്ന മലമ്പുഴ അണക്കെട്ടിൽ നിന്ന് വ്യാവസായികാവശ്യത്തിന് വെള്ളമെടുക്കുന്നതിനെച്ചൊല്ലിയുള്ള ആശങ്കകൾ ഉയർന്നിട്ട് നാളേറെയായി. 1955 ഒക്ടോബറിൽ ഉദ്ഘാടനം ചെയ്ത അണക്കെട്ടിൽനിന്ന് അന്നത്തെ കണക്കനുസരിച്ച് 21,165 ഹെക്ടർ പ്രദേശത്തേക്കാണ് കൃഷിക്ക് വെള്ളം നൽകേണ്ടത്. ഇതിൽ ഇടതുകര കനാലിലൂടെ പെരിങ്ങോട്ടുകുറുശ്ശി ചൂലന്നൂർ വരെ 17,200 ഹെക്ടറാണുണ്ടായിരുന്നത്. വലതുകര കനാലിലാവട്ടെ, പാലപ്പുറം വരെ 3965 ഹെക്ടറും. ചേരാമംഗലം പദ്ധതിക്കു കീഴിലെ 1200 ഹെക്ടർ കൃഷിക്കും സ്രോതസ്സ് ഭാരതപ്പുഴയാണ്.
No Comment.