Skip to content

chithrodayamflashnews.com

November 28, 2026 12:25 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

സെയ്‌ഫ് അലിഖാന്റെ 15000 കോടിയുടെ സ്വത്തുക്കൾ സർക്കാർ കണ്ടുകെട്ടിയേക്കും

സെയ്‌ഫ് അലിഖാന്റെ 15000 കോടിയുടെ സ്വത്തുക്കൾ സർക്കാർ കണ്ടുകെട്ടിയേക്കും

നടൻ സെയ്‌ഫ് അലി ഖാന്റെ കുടുംബത്തിന് 15000 കോടിയുടെ സ്വത്തുവകകൾ നഷ്‌ടപ്പെട്ടേക്കും. മദ്ധ്യപ്രദേശിലെ ഭോപാലില്‍ പട്ടൗഡി കുടുംബത്തിന്റെ അധീനതയിലുള്ള സ്വത്തുക്കളാണ് നഷ്‌ടപ്പെടാൻ പോകുന്നത്. പ്രസ്തുത വസ്തു ശത്രുസ്വത്തായി പ്രഖ്യാപിച്ച മദ്ധ്യപ്രദേശ് സര്‍ക്കാരിന്റെ തീരുമാനത്തിനെതിരായ സെയ്‌ഫിന്റെ ഹര്‍ജി ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണിത്. സ്വത്തുക്കൾ സർക്കാർ ഏറ്റെടുക്കുമെന്നാണ് സൂചന.

ഭോപ്പാല്‍ നവാബായിരുന്ന ഹമീദുള്ള ഖാന്റെ മകള്‍ ആബിദ സുല്‍ത്താന്‍ പാക്കിസ്ഥാനിലേക്ക് ചേക്കേറിയിരുന്നു. സെയ്‌ഫിന്റെ മാതാവിന്റെ മൂത്ത സഹോദരിയാണ് ആബിദ. ആബിദ പാകിസ്ഥാൻ പൗരത്വം നേടിയെങ്കിലും സെയ്‌ഫിന്റെ മാതാവ് വഴി പട്ടൗഡി കുടുംബത്തിലേക്ക് ഈ സ്വത്തുക്കൾ എത്തി. എന്നാൽ വിഭജനകാലത്ത് പാക്കിസ്ഥാനിലേക്ക് പോയി അവിടത്തെ പൗരത്വം നേടിയവര്‍ക്ക് ഇന്ത്യയിലുണ്ടായിരുന്ന സ്വത്തുക്കളെ ശത്രുസ്വത്തായി പ്രഖ്യാപിക്കുന്ന കീഴ്‌വഴക്കമുണ്ട്. ഇതോടെയാണ് പട്ടൗഡി കുടുംബത്തിന്റെ സ്വത്ത് ശത്രുസ്വത്ത് വിഭാഗത്തിൽപ്പെട്ടത്.ഭോപാലില്‍ കൊഹേഫിസ മുതല്‍ ചിക്‌ലോദ് വരെ നീണ്ടുകിടക്കുന്നതാണ് ചരിത്രപ്രാധാന്യമുള്ള ഈ വസ്തുവകകള്‍. 2014ലാണ് കസ്റ്റോഡിയന്‍ ഓഫ് എനിമി പ്രോപര്‍ട്ടി വിഭാഗം സെയ്ഫ് അലി ഖാനു നോട്ടിസ് നല്‍കിയത്. പട്ടൗഡി കുടുംബത്തിന്റെ കൈവശമുള്ള വസ്തുക്കള്‍ ശത്രുസ്വത്തായി പ്രഖ്യാപിച്ചായിരുന്നു നോട്ടിസ്. 2015ല്‍ സെയ്ഫ് ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ നേടിയിരുന്നു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6