Skip to content

chithrodayamflashnews.com

November 28, 2026 12:25 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

226 ഗ്രാം എം.ഡി.എം.എ യുമായി കുന്നമംഗലത്ത് രണ്ട് പേർ പിടിയിൽ

226 ഗ്രാം എം.ഡി.എം.എ യുമായി കുന്നമംഗലത്ത് രണ്ട് പേർ പിടിയിൽ

കുന്നമംഗലത്ത് രണ്ട് പേർ മയക്കുമരുന്നുമായി പൊലീസിന്റെ പിടിയിലായി. കുന്ദമംഗലം കാരന്തൂരിലെ ലോഡ്ജിൽ നിന്നാണ് ഇവരെ പിടികൂടിയത്. ഉമ്മളത്തൂർ സ്വദേശി അഭിനവ് (24), കാസർഗോഡ് മഞ്ചേശ്വരം സ്വദേശി മുസാമിൽ (27) എന്നിവരെയാണ് 226 ഗ്രാം എം.ഡി.എം.എ യുമായി ഡാൻസഫും കുന്നമംഗലം പോലീസും ചേർന്ന് പിടികൂടിയത്.

ബാഗ്ലൂരിൽ നിന്നും മയക്കുമരുന്നുകൾ എത്തിച്ച് നഗരത്തിലെ മാളുകളും ടർഫുകളും കേന്ദ്രീകരിച്ചു വില്പന നടത്തുകയായിരുന്നു ഇവരുടെ രീതി. നർകോട്ടിക് സെൻ അസി കമ്മീഷണർ ബോസിൻ്റെ നിർദേശാനുസരണം
കോഴിക്കോട് സിറ്റി ഡാൻസഫ് എസ്.ഐ മനോജ്‌ എടയേടത്തു, അബ്ദുറഹ്മാൻ, എസ് സി പി ഒ അഖിലേഷ്, അനീഷ് മൂസ്സാൻ വീട്, ലതീഷ് എം.കെ, പി.കെ സരുൺ കുമാർ, ഷിനോജ് എം, എൻ.കെ ശ്രീശാന്ത്, അഭിജിത് പി, മഷ്ഹുർ കെ.എം, ദിനീഷ് പി.കെ, അതുൽ ഇ.വി, കുന്നമംഗലം എസ്. ഐ. എ നിതിൻ, കെ.പി ജിബിഷ, എസ് സി പി ഒ വിജേഷ്, വിപിൻ, ജംഷീർ എന്നിവരാണ് പ്രതികളെ പിടികൂടിയത്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6