Skip to content

chithrodayamflashnews.com

November 28, 2026 12:16 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

എല്ലാം ഗേറ്റിന് പുറത്ത്’; കടുവയെ പിടികൂടാനുളള ശ്രമങ്ങൾ വിശദീകരിച്ച ഡിഎഫ്ഒയെ തടഞ്ഞ് പൊലീസ് ഉദ്യോഗസ്ഥൻ

എല്ലാം ഗേറ്റിന് പുറത്ത്’; കടുവയെ പിടികൂടാനുളള ശ്രമങ്ങൾ വിശദീകരിച്ച ഡിഎഫ്ഒയെ തടഞ്ഞ് പൊലീസ് ഉദ്യോഗസ്ഥൻ

പഞ്ചാരക്കൊല്ലിയിൽ സ്ത്രീയെ ആക്രമിച്ച് കൊന്ന നരഭോജി കടുവയെ പിടികൂടാനുളള ശ്രമങ്ങളെക്കുറിച്ച് വയനാട് ഡിഎഫ്ഒ മാദ്ധ്യമങ്ങളോട് സംസാരിക്കുന്നത് തടഞ്ഞ് പൊലീസ്. ഡിഎഫ്ഒയും ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഉദ്യോഗസ്ഥനുമായ മാർട്ടിൻ ലോവറിനെയാണ് മാനന്തവാടി എസ്എച്ച്ഒ അഗസ്റ്റിൻ തടഞ്ഞത്. ഒരു ലൈവുമില്ല, എല്ലാം ഗേറ്റിന് പുറത്ത് എന്നായിരുന്നു എസ്എച്ചഒ മാദ്ധ്യമങ്ങളോട് പറഞ്ഞത്.

പൊലീസ് ഉദ്യോഗസ്ഥൻ എന്തിനാണ് ഡിഎഫ്ഒയെ തടഞ്ഞത് എന്നതിൽ വ്യക്തതയില്ല. ഇക്കാര്യത്തിൽ പൊലീസും വിശദീകരണം നൽകിയിട്ടില്ല.
കടുവ ഉണ്ടാകാൻ സാദ്ധ്യതയുള്ള പ്രദേശം മാർക്ക് ചെയ്തതായി ഡിഎഫ്ഒ അറിയിച്ചിട്ടുണ്ട്. ഇന്നത്തെ ദൗത്യം കടുവയെ കണ്ടു പിടിക്കുക എന്നതാണെന്ന് പൊലീസ് ഉദ്യോഗസ്ഥൻ തടയുന്നതിന് മുൻപ് ഡിഎഫ്ഒ പറഞ്ഞു. മാർക്ക് ചെയ്ത സ്ഥലത്ത് വനം വകുപ്പ് പരിശോധന നടത്തും. കടുവയെ കണ്ടെത്താൻ തെർമ്മൽ ക്യാമറ കൂടി ഉപയോഗിക്കും. ഇതിനായി കൊച്ചിയിൽ നിന്നും വിദഗ്ദ്ധസംഘം എത്തിയിട്ടുണ്ട്. മരങ്ങളുടെ മറവിൽ കടുവയുണ്ടെങ്കിലും തെർമൽ ക്യാമറ ഉപയോഗിച്ച് കണ്ടെത്താൻ കഴിയുമെന്നും അദ്ദേഹം വിശദീകരിച്ചു. കഴിഞ്ഞ ദിവസം കടുവയെ കണ്ട പ്രദേശങ്ങളിലും തിരച്ചിൽ നടത്തുന്നുണ്ട്.കഴിഞ്ഞ ദിവസങ്ങളിലായി പഞ്ചാരക്കൊല്ലിയിൽ സ്ത്രീയെ ആക്രമിച്ച് കൊന്ന കടുവയെ പിടികൂടാനുളള ദൗത്യം വൈകുന്നതിൽ മാനന്തവാടിയിൽ വലിയ തരത്തിലുളള പ്രതിഷേധങ്ങൾ നാട്ടുകാർ സംഘടിപ്പിച്ചിരുന്നു. കടുവയെ പിടികൂടിയില്ലെങ്കിൽ ഉദ്യോഗസ്ഥരെ എസ്റ്റേറ്റിന് പുറത്തേക്ക് വിടില്ലെന്നായിരുന്നു നാട്ടുകാരുടെ ഭീഷണി. തുടർന്ന് നാട്ടുകാർ ഉന്നയിച്ച ആവശ്യങ്ങൾ അധികൃതർ അംഗീകരിച്ചതിനുപിന്നാലെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്. കടുവയെ പിടികൂടിയാൽ വനത്തിൽ തുറന്നുവിടില്ല. മൃഗശാലയിലേക്കോ സംരക്ഷണ കേന്ദ്രത്തിലേക്കോ മാറ്റും. പിടികൂടാൻ സാധിച്ചില്ലെങ്കിൽ മയക്കുവെടി വച്ച് പിടികൂടുകയോ വെടിവച്ച് കൊല്ലുകയോ ചെയ്യുമെന്ന് അധികൃതർ ഉറപ്പ് നൽകിയിരുന്നു.അതേസമയം, വയനാട് പെരുന്തട്ടയിൽ പശുക്കിടാവിനെ വന്യജീവി ആക്രമിച്ചു. കഴിഞ്ഞ ദിവസം രാത്രിയിലാണ് ആക്രമണമുണ്ടായത്. നേരത്തെ കടുവയുടെ സാന്നിദ്ധ്യം കണ്ടെത്തിയ പ്രദേശമാണ് പെരുന്തട്ട. പലതവണയായി ഈ പ്രദേശങ്ങളിൽ കടുവയെ കണ്ടിട്ടുണ്ട്. പുലിയാണെന്നാണ് വനംവകുപ്പിന്റെ സംശയം. ഈ പ്രദേശത്ത് ജീവിയെ പിടികൂടാൻ കൂട് സ്ഥാപിക്കാനുളള ചർച്ചയിലാണ് അധികൃതർ.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6