Skip to content

chithrodayamflashnews.com

November 28, 2026 12:14 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

സബ് ജയിലില്‍ നിന്ന് ചാടിപ്പോയ പ്രതിയെ മം​ഗളവനത്തിൽ നിന്ന് പിടികൂടി പൊലീസ്

സബ് ജയിലില്‍ നിന്ന് ചാടിപ്പോയ പ്രതിയെ മം​ഗളവനത്തിൽ നിന്ന് പിടികൂടി പൊലീസ്

കൊച്ചി: എറണാകുളം സബ് ജയിലിലില്‍ നിന്ന് ചാടിപ്പോയ പ്രതി പിടിയില്‍. മൂത്രമൊഴിക്കാനായി പുറത്തിറക്കിയപ്പോഴാണ് റിമാൻഡ് പ്രതിയായ ബംഗാള്‍ സ്വദേശി മന്ദി ബിശ്വാസ് ചാടിപ്പോയത്. കഞ്ചാവ് കേസിലായിരുന്നു അറസ്റ്റ്. മംഗളവനത്തില്‍ ഒളിച്ചിരുന്ന പ്രതിയെ പൊലീസ് അതിസാഹസികമായി പിടികൂടി എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു.

എക്‌സൈസും റെയില്‍വേ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് 24കാരനായ പ്രതി പിടിയിലായത്. ഇയാളില്‍ നിന്ന് 6,69,500 രൂപ വിലവരുന്ന 13.390 കിലോ കഞ്ചാവ് കണ്ടെത്തിയിരുന്നു. ഒരു ബാഗ് നിറയെ കഞ്ചാവുമായാണ് മന്ദി ബിശ്വാസ് എറണാകുളത്ത് എത്തിയത്. കഞ്ചാവ് വില്‍ക്കാന്‍ എത്തിയതാണെന്ന് പ്രതി മൊഴി നല്‍കിയിരുന്നു.

തുടര്‍ന്ന് റിമാന്‍ഡിലായ പ്രതിയെ മൂത്രമൊഴിക്കാനായി എത്തിച്ച സമയത്ത് പൊലീസ് ഉദ്യോഗസ്ഥരെ വെട്ടിച്ച് കടന്നുകളയുകയായിരുന്നു. ചാടിപോയ പ്രതി ഹൈക്കോടതിക്കു പുറകിലുള്ള മംഗളവനത്തില്‍ ഒളിച്ചിരുന്നു. തുടര്‍ന്ന് പൊലീസ് സംഘം നടത്തിയ പരിശോധനയില്‍ വാഹനത്തിന്റെ അടിയില്‍ ഒളിച്ചിരിക്കുകയായിരുന്ന പ്രതിയെ സാഹസികമായി കീഴ്‌പ്പെടുത്തുകയായിരുന്നു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6