Skip to content

chithrodayamflashnews.com

November 28, 2026 12:15 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

ഇന്നലെ മാത്രം കുംഭമേളയിൽ പങ്കെടുത്തത് ഏഴ് കോടി ഭക്തർ; സുരക്ഷ ശക്തമാക്കി

ഇന്നലെ മാത്രം കുംഭമേളയിൽ പങ്കെടുത്തത് ഏഴ് കോടി ഭക്തർ; സുരക്ഷ ശക്തമാക്കി


പ്രയാഗ്‌രാജിലെ കുംഭമേളയിൽ ഇന്നലെ പങ്കെടുത്തത് 7.5 കോടി ഭക്തരെന്ന് ഉദ്യോഗസ്ഥർ. മൗനി മാവാസി ദിനമായ ഇന്നലെ ത്രിവേണി സംഗമത്തിൽ സ്‌നാനം ചെയ്യുന്നത് പുണ്യമെന്നാണ് വിശ്വാസം. അതിനായി ലക്ഷക്കണക്കിന് ഭക്തരാണ് എത്തിയത്. ഇതിനിടെയാണ് ദുരന്തം സംഭവിച്ചത്. തിക്കിലും തിരക്കിലും മരിച്ച 30 പേരിൽ അഞ്ച് പേരെ ഇനിയും തിരിച്ചറിയാനുണ്ട്

60 പേർക്ക് പരിക്കേറ്റെന്നാണ് പറഞ്ഞതെങ്കിലും 90 ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. അപകടത്തെ തുടർന്ന് ഇന്ന് പ്രയാഗ്‌രാജിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ദുരന്തത്തിലെ ജുഡീഷ്യൽ അന്വേഷണ സമിതി റിപ്പോർട്ട് ഒരു മാസത്തിനകം സമർപ്പിക്കും. മൂന്നംഗ സംഘം ഇന്ന് പൊലീസിൽ നിന്ന് വിവരങ്ങൾ തേടും. കൂടാതെ പൊലീസും സംഭവത്തെക്കുറിച്ച് സമാന്തര അന്വേഷണം നടത്തും.കഴിഞ്ഞ ദിവസം പുലർച്ചെ ഒരുമണിക്കും രണ്ടുമണിക്കുമിടയിലാണ് അഅപകടം നടന്നത്. തിരക്ക് നിയന്ത്രിക്കാൻ സ്ഥാപിച്ചിരുന്ന ബാരിക്കേഡുകൾ തകർന്നതോടെ നീണ്ട ക്യൂവിൽ നിൽക്കുകയായിരുന്നവർ കൂട്ടമായി മുന്നോട്ടുനീങ്ങി. പലരും വീണു. അവർക്ക് തുരുതുരാ ചവിട്ടേറ്റു. എഴുന്നേൽക്കാനുള്ള ശ്രമം വിഫലമായി. പലരും ആ കിടപ്പിൽ മരിച്ചു.മറ്റുപലർക്കും പരിക്കേറ്റു. മരിച്ചവരുടെ കുടുംബത്തിന് 25 ലക്ഷം രൂപ വീതം പ്രഖ്യാപിച്ചു. കർണാടക, അസാം,​ ഗുജറാത്ത് എന്നിവിടങ്ങിൽ നിന്നുള്ളവരും മരിച്ചവരുടെ കൂട്ടത്തിലുണ്ട്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6